വാലന്റൈന്‍സ് ഡേയില്‍ ഒറ്റയ്ക്കൊരു യാത്ര പോയാലോ!; ഇതാ 8 സ്ഥലങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പ്രണയ ദിനം ദമ്പതികള്‍ക്ക് മാത്രമുള്ളതല്ല. സാഹസികത ആഗ്രഹിക്കുന്നവര്‍ക്കോ സ്വയം സ്‌നേഹിക്കുന്നവര്‍ക്കോ അങ്ങനെ എല്ലാവര്‍ക്കും വാലന്റൈന്‍സ് ഡേ ആഘോഷിക്കാം.

അത്തരത്തില്‍ ഇന്ത്യയില്‍ സിംഗിള്‍സിന് പോകാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ ഏതെന്ന് നോക്കാം

അരുണാചല്‍ പ്രദേശിലെ സിറോ വാലി. സഞ്ചാരികളുടെ ബഹളങ്ങളില്ലാത്ത സിറോ വാലി ഹൃദയത്തില്‍ കയറിപ്പറ്റും. ഭൂമിയിലെ സ്വര്‍ഗം എന്നാണ് അറിയപ്പെടുന്നത്.

ലാന്‍ഡൂര്‍: മുസൂറി കുന്നുകളുടെ രാജ്ഞിയാണ്. മുസൂറിക്കടുത്താണ് ലാന്‍ഡൂര്‍. മനോഹരങ്ങളായ കഫേകളും ബേക്ക് ഹൗസുകളും ഒക്കെ നിങ്ങളെ ആകര്‍ഷിക്കും.

ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ തീര്‍ഥാന്‍ താഴ് വരയിലെ ഷോജ പ്രകൃതി രമണീയമായ സ്ഥലമാണ്.

ഹിമാചല്‍ പ്രദേശിലെ ഖജ്ജാര്‍ അഡൈ്വഞ്ചര്‍ ടൂറിസത്തിന് പേര് കേട്ട സ്ഥലമാണ്. ട്രക്കിങ് ആസ്വദിക്കാം. ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്റെന്നാണ് ഖജ്ജാര്‍ അറിയപ്പെടുന്നത്

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഋഷികേശ്. ലോകത്തിന്റെ യോഗ തലസ്ഥാനം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. ആത്മീയതയുടേയും പ്രകൃതിഭംഗിയുടേയും സാഹസിക വിനോദങ്ങളുടേയും നാടാണ്

സോളോ ട്രാവല്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പോണ്ടിച്ചേരി. ഫ്രഞ്ച് കോളോണിയല്‍ സംസ്‌കാരം ഇവിടെയത്തിയാല്‍ ആസ്വദിക്കാന്‍ കഴിയും.

മണാലിയില്‍ പോകാനാഗ്രഹിക്കാത്ത വിനോദ സഞ്ചാരികള്‍ ആരാണ് ഉള്ളത്. സാഹസികതയും മഞ്ഞുമൊക്കെയായി മണാലി തരുന്ന അനുഭവം പറഞ്ഞറിയിക്കാനാവാത്തതാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ എവിടെയും സോളോ യാത്രക്ക് പോകാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates