'ഇന്ന് റോസ് ഡേ'; പ്രണയ വാരത്തിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

പ്രണയിക്കുന്നവർ കാത്തിരിക്കുന്ന ദിവസമാണ് വാലൻ്റൈന്സ് ഡേ. പ്രണയിക്കുന്നവർക്കും പ്രണയം പറയാനുള്ള ദിവസം കൂടിയാണിത്.

Valentine's Day | Pinterest

എല്ലാ വർഷവും ഫെബ്രുവരി 14 ന് വരുന്ന വാലെൻറ്റൈൻസ് ഡേയ്ക്ക് മുമ്പായി വാലൻ്റൈന്സ് വീക്ക് ആചരിക്കാറുണ്ട്.

Valentine's Day | Pinterest

വാലൻ്റൈന്സ് വീക്ക് അഥവ പ്രണയ വാരം ഫെബ്രുവരി 7ന് ആരംഭിച്ച് ഫെബ്രുവരി 14 വരെ നീണ്ടു നിൽക്കും.

Valentine's Day | Pinterest

വാലൻ്റൈന്സ് വീക്കിലെ ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് നോക്കാം.

Valentine's Day | Pinterest

റോസ് ഡേ

റോസ് ഡേ യോടെ ആണ് വാലൻ്റൈന്സ് ഡേ ആരംഭിക്കുന്നത്.ആരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് ഒരു ചുവന്ന റോസാപ്പൂ സമ്മാനിക്കുന്നത് സ്നേ​ഹത്തേയും മഞ്ഞ റോസ് നൽകുന്നത് സൗഹൃദത്തേയും സൂചിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

പ്രൊപ്പോസ് ഡേ

ഈ ദിവസം ആളുകൾ അവരുടെ വികാരങ്ങൾ അവരുടെ പങ്കാളിയോടോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ളവരോടോ പ്രകടിപ്പിക്കുന്നു. ഇഷ്ടമാണോ എന്ന ചോദ്യവും പലരും ഈ ദിവസം ചോദിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചോക്ലേറ്റ് ഡേ

വാലൻ്റൈന്സ് ആഴ്ചയിലെ മൂന്നാം ദിവസം ചോക്ലേറ്റ് ഡേ ആണ്. ജീവിതത്തിലെ എല്ലാ വിഷമങ്ങളും മറന്ന് ആളുകൾ പരസ്പരം മധുരം കൈമാറുന്ന ദിവസമാണിത്.

പ്രതീകാത്മക ചിത്രം | Pinterest

ടെഡി ഡേ

ഇന്നേ ദിവസം സ്നേഹമുള്ള ആളുകൾ അവരുടെ പങ്കാളികൾക്ക് ഒരു ടെഡി ബിയർ സമ്മാനിക്കുന്നു. ആ വ്യക്തിയോട് അവർക്കുള്ള സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുക എന്നതാണ് ആശയം. ഒരു ക്യൂട്ട് ടെഡി ബിയറിന് വിഷമകരമായ മാനസികാവസ്ഥ മാറ്റാനും അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാനും കഴിയും എന്നാണ് വിശ്വാസം.

പ്രതീകാത്മക ചിത്രം | Pinterest

പ്രോമിസ് ഡേ

പ്രണയിനികൾ ഫെബ്രുവരി 11ന് തങ്ങളുടെ ബന്ധങ്ങൾ ദൃഢമാക്കുന്നതിന് ചെറുതും വലുതമായ പല വാഗ്ദാനങ്ങൾ നൽകിയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ഹഗ് ഡേ

ഈ ദിവസം ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. ചിലപ്പോൾ വാക്കുകൾക്ക് ഒരു വികാരമോ അല്ലെങ്കിൽ സങ്കീർണ്ണമായ സാഹചര്യമോ വിശദീകരിക്കാൻ കഴിയാതെ വരുമ്പോൾ ആലിംഗനം പലപ്പോഴും ആ പ്രശ്നം പരിഹരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ചുംബന ദിനം

വാലൻ്റൈന്സ് ദിനത്തിന് തൊട്ടുമുമ്പ് ഫെബ്രുവരി 13നാണ് ചുംബന ദിനം ആഘോഷിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വാലൻ്റൈന്സ് ഡേ

അവസാനമായി, എല്ലാ വർഷവും ഫെബ്രുവരി 14 ന് പ്രണയിക്കുന്നവരുടെ ദിവസമായി ആഘോഷിക്കുന്നു. റൊമാന്റിക് ഡേറ്റുകൾ, പ്രണയാഭ്യർത്ഥനകൾ, സമ്മാനങ്ങൾ എന്നിവയെല്ലാം പങ്കുവെച്ചു എല്ലാവരും ഈ ദിവസം ആഘോഷിക്കുന്നു.

Valentine's Day | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file