പല തരം ചായ പരിചയപ്പെടാം

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ.

Tea

റ്റീ, ഷായ്, ചായ്, തീ, ടിയോ, റ്റായ, ഹെർബറ്റോ എന്നൊക്കെ നമ്മുടെ ചായയ്ക്കു വിവിധ രാജ്യങ്ങളിൽ പേരുണ്ട്.

Tea

ഇറാനി ചായ

വെള്ളത്തിൽ ചായപൊടി പഞ്ചസാര ഏലക്കായ ഇട്ട് ഒരു ഫോയിൽ പേപ്പർ കൊണ്ട് മൂടുക. അതിന് മുകളിൽ ഒരു പ്ലേറ്റ് വെച്ച് 10-15 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. 15 മിനിറ്റ് കഴിയുമ്പോൾ ചായ അരിച്ചെടുത്തു അതിലേക്ക് 5-6 ടീസ്പൂൺ നേരത്തെ ഉണ്ടാക്കി വെച്ച ക്രീം ചേർക്കുക.

Irani tea

ഹെർബൽ ടീ

വെള്ളം തിളയ്ക്കുമ്പോൾ ചായപ്പൊടി, ഇഞ്ചി, ഏലയ്ക്ക, പുതിന ഇല, തുളസിയില, ബ്രൗൺ ഷുഗർ എന്നിവ ഇട്ട് 10 മിനിറ്റ് ചുരുങ്ങിയത് തിളപ്പിക്കുക. ഇതിലേക്ക് പാൽ ചേർത്ത് 5-6 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. അരിച്ചെടുക്കുക.

Herbal tea

കേസർ ചായ

വെള്ളത്തിൽ സാഫ്രോൺ, പട്ട എന്നിവ ചേർത്ത് 4-5 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് തിളച്ച ശേഷം പാൽ ഒഴിച്ച് 6-7 മിനിറ്റ് തിളപ്പിച്ച്‌ അരിച്ചെടുക്കുക.

Kesar tea

ചോക്ലേറ്റ് ടീ

പാലിൽ പട്ടയും കൊക്കോ പൗഡർ പഞ്ചസാര ഇട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ചായ പൊടി ഇട്ട് 6-7 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുക്കുക.

Chocolate Te

ഇഞ്ചി / കടക്ക് ചായ

വെള്ളം തിളപ്പിക്കുമ്പോൾ ഇഞ്ചി, പട്ട ഏലക്കായ, പഞ്ചസാര, ചായ പൊടി എന്നിവ ചേർത്തി 7-8 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് 5 മിനിറ്റ് തിളപ്പിക്കുക.

Ginger Tea

മസാല ചായ

ഗ്രാമ്പു,ഏലക്കായ,കുരുമുളക്,പട്ട എന്നിവ ചൂടാക്കുക. അതിലേക്ക് ഇഞ്ചി പൊടിച്ചതും ജാതിക്ക പൊടിയും ചേർത്ത് പൊടിക്കുക. വെള്ളം ചൂടാവുമ്പോൾ ചായ പൊടി, പഞ്ചസാര, ഇഞ്ചി, മസാല പൊടി എന്നിവ ചേർത്ത് 2-3 മിനിറ്റ് തിളപ്പിക്കുക.പാൽ ചേർത്ത് ചെറു തീയിൽ 4-5 മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.

Masala Tea

തായ് ടീ

വെള്ളത്തിൽ തക്കോലം , ഏലയ്ക്ക, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. 10 മിനിറ്റ് ചെറുതീയിൽ തിളപ്പിച്ച ശേഷം അരിച്ചെടുക്കുക, ശേഷം കണ്ടെൻസ്ഡ് മിൽക്ക്, പാൽ അല്ലെങ്കിൽ തേങ്ങ പാൽ ചേർത്ത് നന്നായി ഇളക്കുക.ഐസ് ക്യൂബ്സ് ചേർത്ത് കുടിക്കാവുന്നതാണ്

Thai Tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam