സമകാലിക മലയാളം ഡെസ്ക്
ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് വിഡി സതീശന്‍ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
1964 മെയ് 31നു കൊച്ചിയിലെ നെട്ടൂർ എന്ന ഗ്രാമത്തിൽ കെ. ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായാണ് വി ഡി സതീശന്റെ ജനനം.
പനങ്ങാട് ഹൈസ്‌കൂൾ, തേവര എസ്.എച്ച്, രാജഗിരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കേരള ലോ അക്കാഡമി ലോ കോളജിൽ നിന്ന് എൽഎൽബിയും തിരുവനന്തപുരം ലോ കോളജിൽ നിന്ന് എൽഎൽഎമ്മും നേടി.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായും എം.ജി, കേരള സർവകലാശാല യൂണിയൻ കൗൺസിലറായും തിളങ്ങി.
1986-87 കാലയളവിൽ എം.ജി സർവകലാശാലാ വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു.
എറണാകുളം ജില്ലയിലെയും കേരളത്തിലെ തന്നെയും കോൺഗ്രസിന്റെ പ്രമുഖ സാന്നിധ്യമായി വളർച്ച.
2001ൽ പറവൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. അതിനു മുൻപ് 1996-ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2001നുശേഷം 2006, 2011,2016, 2021,2026 വർഷങ്ങളിൽ തുടർച്ചയായി വിജയം.
2021 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ കേരളം മുഴുവൻ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും സതീശന്റ ഭൂരിപക്ഷം അൽപ്പം കുറഞ്ഞു. അവസാനം കേരളത്തിന്റെ മുഖ്യമന്ത്രി പദവിലേക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates