കാഴ്ച ശക്തിക്ക് ഈ പച്ചക്കറികൾ

സമകാലിക മലയാളം ഡെസ്ക്

പച്ച ചീര

കണ്ണുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ മികച്ച പച്ചക്കറിയാണ് ചീര. ഇവ കണ്ണിന്റെ ആരോ​ഗ്യത്തിന് ആവശ്യമായ വിറ്റാൻ എ, കെ എന്നിവയുടെ കലവറയാണ്. മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡന്റുകളുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ചീരയിൽ അടങ്ങിയിട്ടുണ്ട്.

കാരറ്റ്

ഇവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വാർദ്ധക്യ സഹജമായ നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് രാത്രി കാഴ്ചയെ സഹായിക്കുന്നു.

വെളുത്തുള്ളി

വിഭവങ്ങൾക്ക് രുചി കൂട്ടാൻ മാത്രമല്ല ഔഷധ സസ്യമായും വെളുത്തുള്ളി ഉപയോ​ഗിക്കുന്നു. വെളുത്തുള്ളിയുടെ ആൻ്റിമൈക്രോബയൽ സ്വഭാവം കണ്ണിന് അപകടകരമായ അവസ്ഥകൾക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ ചെറുക്കുന്നു.

ബ്രോക്കോളി

കണ്ണുകളുടെ ആരോ​ഗ്യത്തിന് ആവശ്യമായ രണ്ട് പ്രധാന പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇവ റെറ്റിന ഓക്‌സിഡേഷനും ‌വാർദ്ധക്യ സഹജമായ നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഗ്രീൻ പീസ്

തിമിരം പോലുള്ള വാർദ്ധക്യ സഹജമായ നേത്രരോഗങ്ങളിൽ സംരക്ഷിക്കാൻ ഗ്രീൻ പീസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സഹായികരമാണ്. ഇവയിൽ കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചത്തിന് കേടുപാടുകൾ വരുത്തുന്നതിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ കഴിയുന്ന ആൻ്റിഓക്‌സിഡൻ്റുകളാണ് ല്യൂട്ടിൻ, സിയാക്സാന്തിൻ.

റെഡ് പെപ്പര്‍

ഇവയിൽ വിറ്റാമിൻ ബി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി കണ്ണുകളുടെ രക്തക്കുഴലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തും. ഇത് തിമിരത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

പർപ്പിൾ കാബേജ്

പർപ്പിൾ കാബേജ് എന്നറിയപ്പെടുന്ന ഇവയിൽ നാരുകൾ, വിറ്റാമിൻ സി, എ, ആന്തോസയാനിനുകൾ എന്നിവ ധാരാളമുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാക്യുലർ ഡീജനറേഷനും തിമിരവും വികസിപ്പിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates