'ഹൃദയതാളത്തിന്റെ കാവലാള്‍'; ഡോ. എംഎസ് വല്യത്താന് വിട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടറാണ്

എക്‌സ്പ്രസ് ഫയല്‍

ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. 1999 വരെ ഈ പദവിയില്‍ തുടര്‍ന്നു

ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചുകാരനാണ്.

എക്‌സ്പ്രസ് ഫയല്‍

ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദം നേടി. ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ് വാഷിങ്ടണ്‍, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നായി ഹൃദയ ശസ്ത്രക്രിയയില്‍ കൂടുതല്‍ പരിശീലനം നേടി

എക്‌സ്‌

വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിയിരുന്ന ഹൃദയവാല്‍വുകള്‍ ശ്രീചിത്രയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ ആദ്യമായി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.

എക്‌സ്പ്രസ് ഫയല്‍

അലോപ്പതിയും ആയുര്‍വേദവും സമന്വയിപ്പിച്ചുള്ള ചികിത്സ രീതികള്‍ക്ക് പ്രാമുഖ്യം നല്‍കിയവരില്‍ പ്രധാനിയായിരുന്നു

എക്‌സ്പ്രസ് ഫയല്‍

പത്മവിഭൂഷണ്‍ ഉള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായി.

എക്‌സ്പ്രസ് ഫയല്‍

ചരകന്റെയും സുശ്രുതന്റെയും വാഗ്ഭടന്റെയും ജ്ഞാനപൈതൃക ഗരിമ അവതരിപ്പിക്കുന്ന മൂന്ന് ബൃഹദ് ഗ്രന്ഥങ്ങളായ 'ലഗസി ഓഫ് ചരക', 'ലഗസി ഓഫ് സുശ്രുത', 'ലഗസി ഓഫ് വാഗ്ഭട' അദ്ദേഹം രചിച്ചിട്ടുണ്ട്

ഫെയ്‌സ്ബുക്ക്‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates