സോഷ്യൽ മീഡിയ കീഴടക്കിയ 'എഗ്ഗ് കോഫി'; ആരോഗ്യത്തിന് തിരിച്ചടിയോ?

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന പുതിയ ഫുഡ് ട്രെൻഡാണ് വിയറ്റ്നാമിസ് എഗ്ഗ് കോഫി.

Vietnam egg coffee

ഈ ക്രീമിയായ കോഫി നിരവധി ഫുഡ് വ്‌ളോഗർമാരെയും കോഫി പ്രേമികളെയും ആകർഷിച്ചിരിക്കുകയാണ്.

Vietnam egg coffee

എന്നാൽ രുചിയുടെയും വൈറൽ ഹൈപ്പിന്റെയും പിന്നാലെ ആരോഗ്യ ഭീഷണികളുണ്ടോ എന്ന ചർച്ചയും ശക്തമാണ്.

Vietnam egg coffee

തിളപ്പിച്ച കോഫിയിലേക്ക് പച്ച മുട്ടയുടെ മഞ്ഞ, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര അല്ലെങ്കിൽ തേൻ എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് പതപ്പിച്ചാണ് ഈ കാപ്പി തയ്യാറാക്കുന്നത്.

Vietnam egg coffee

കാഴ്ചയിൽ ആകർഷകമാണെങ്കിലും പതിവായി ഉപയോഗിക്കുന്നത് ദോഷമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Vietnam egg coffee

പാകം ചെയ്യാത്ത മുട്ടയിലൂടെ സാൽമൊണല്ല എന്ന ബാക്ടീരിയ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. ഇത് ഛർദ്ദി, വയറിളക്കം, പനി എന്നിവയ്ക്ക് കാരണമാകും. പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് ഇത് അപകടമാണ്.

Vietnam egg coffee

രുചി കൂട്ടാനായി ഇതിൽ ചേർക്കുന്ന കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും പാനീയത്തിലെ കലോറി വർധിപ്പിക്കുന്നു. ഇതോടൊപ്പം മുട്ടയുടെ മഞ്ഞയിലെ കൊഴുപ്പും ചേരുമ്പോൾ അമിതവണ്ണം വെക്കാനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും.

Vietnam egg coffee

മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യവാനായ ഒരാൾക്ക് ഇത് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവർ മിതമായി മാത്രമേ ഉപയാഗിക്കാന്‍ പാടുള്ളൂ.

Vietnam egg coffee

പലർക്കും പച്ചമുട്ട പെട്ടെന്ന് ദഹിക്കില്ല. ഇത് വയർ വീർക്കുന്നതിനും ഓക്കാനത്തിനും കാരണമായേക്കാം.

Vietnam egg coffee

സ്ഥിരമായി അമിത അളവിൽ കോഫി കുടിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കുന്നതിനും ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകും.

Vietnam egg coffee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam