സമകാലിക മലയാളം ഡെസ്ക്
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഹാക്കാണ് ഫ്രിഡ്ജിനുള്ളിൽ നാണയം വെക്കുന്ന ട്രിക്ക്.
നിങ്ങള്‍ കുറച്ച് ദിവസത്തേക്ക് വീട്ടില്‍നിന്ന് എവിടെയെങ്കിലും പോവുകയാണെങ്കില്‍ ഫ്രീസറില്‍ ഒരു നാണയം വെച്ചിട്ട് പോവുക.
നിങ്ങള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ പവര്‍കട്ട് മൂലം ഭക്ഷണം കേടായോ എന്നും ഫ്രിഡ്ജ് എത്ര സമയം പ്രവര്‍ത്തിക്കാതിരുന്നുവെന്നും ഈ വൈറല്‍ ഹാക്കിലൂടെ മനസിലാകും എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
വൈറല്‍ ഹാക്ക് എങ്ങനെ ചെയ്യാം
ഒരു ഗ്ലാസിലോ കപ്പിലോ വെളളംനിറച്ച് ഐസാകുന്നത് വരെ ഫ്രീസറില്‍ വയ്ക്കുക.
വെളളം ഐസായിക്കഴിയുമ്പോള്‍ അതിന് മുകളിലേക്ക് ഒരു നാണയം വയ്ക്കുക. തിരിച്ച് വീട്ടില്‍ വരുമ്പോള്‍ നാണയത്തിന്റെ സ്ഥാനം പരിശോധിക്കുക.
നാണയം ഐസില്‍ ചരിഞ്ഞോ അല്‍പ്പം മുങ്ങിയോ കിടക്കുകയാണെങ്കില്‍ വൈദ്യുതി പോയി ഐസ് എപ്പോഴോ ഉരുകിയിരുന്നു എന്ന് മനസിലാക്കാം.
നാണയം കൂടുതല്‍ ആഴത്തില്‍ മുങ്ങിയിരുന്നാല്‍ വൈദ്യുതി അധിക സമയം ഇല്ലായിരുന്നു എന്ന് അനുമാനിക്കാം.
ഇത്തരത്തില്‍ വൈദ്യുതി പോയി ഐസ് ഉരുകിയിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിച്ച ഭക്ഷണ സാധനങ്ങള്‍ കേടാകാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ യാത്രപോകും മുന്‍പ് ഫ്രിഡിജില്‍ നാണയം വയ്ക്കുന്ന ഹാക്ക് പ്രയോജനകരമാണെന്നാണ് പലരും പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates