സമകാലിക മലയാളം ഡെസ്ക്
ഐപിഎൽ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോഹ്ലി
ഐപിഎല്ലിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി കോഹ്ലി മാറി
രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ 29 റൺസ് നേടിയതോടെയാണ് റെക്കോർഡ്. മത്സരത്തിൽ കോഹ്ലി 33 റൺസിൽ പുറത്തായി
ഐപിഎല്ലിൽ കോഹ്ലി ഒഴികെ ഒരു താരവും 7000 റൺസ് പോലും നേടിയിട്ടില്ല
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ശിഖർ ധവാനാണ്. താരത്തിന്റെ ആകെ ഐപിഎൽ റൺസ് 6769