ടെസ്റ്റില്‍ 9000 റണ്‍സ്, എലൈറ്റ് പട്ടികയില്‍ കോഹ്‌ലി നാലാമന്‍

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി കോഹ്‌ലി മാറി.

വിരാട് കോഹ്‌ലി | പിടിഐ

ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ 70 റണ്‍സെടുത്താണ് കോഹ്‌ലി എലൈറ്റ് ലിസ്റ്റിലേക്ക് കയറിയത്.

പിടിഐ

196 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി 9000 താണ്ടിയത്.

പിടിഐ

പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ഒന്നാം സ്ഥാനത്ത്.

രാഹുല്‍ ദ്രാവിഡ് | എക്സ്

176 ഇന്നിങ്‌സുകള്‍ കളിച്ചാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ദ്രാവിഡ് 9000 പിന്നിട്ടത്.

എക്സ്

പട്ടികയില്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

സച്ചിന്‍ 179 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടത്തിലെത്തിയത്.

എക്സ്

ഗാവസ്‌കര്‍ 192 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്താണ് 9000 റണ്‍സ് താണ്ടിയത്.

സുനില്‍ ഗാവസ്‌കര്‍ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates