സമകാലിക മലയാളം ഡെസ്ക്
പോഷകങ്ങൾ ശരീരത്തിന് ഏറ്റവും ആവശ്യമുളള ഘടകമാണ്. അത്തരത്തിൽ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വൈറ്റമിൻ ബി12.
മനുഷ്യശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ സാധിക്കാത്ത ഈ പോഷകം മാംസം, മത്സ്യം, മുട്ട, പാൽ ഉത്പ്പന്നങ്ങളിൽ നിന്നോ സപ്ലിമെന്റുകളിൽ നിന്നോ നേടേണ്ടത് അത്യാവശ്യമാണ്.
വിറ്റാമിൻ ബി12 ശരിയായ അളവിൽ ലഭിച്ചിട്ടില്ലെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. ആ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
അമിതമായ ക്ഷീണം
വിറ്റാമിൻ ബി12 കുറയുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുകയും ഓക്സിജൻ ഗതാഗതം പരിമിതമാവുകയും ഇത് അമിതമായ ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നു.
മരവിപ്പ്
വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന നാഡികളുടെ കേടുപാടുകൾ കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടാൻ കാരണമാകും.
വിളർച്ച
വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച പലപ്പോഴും ചർമത്തെ വിളറിയതോ ചെറുതായി മഞ്ഞനിറമുള്ളതോ ആയി കാണപ്പെടും.
വൈജ്ഞാനിക പ്രശ്നങ്ങൾ
ഓർമ പ്രശ്നങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ദേഷ്യം അല്ലെങ്കിൽ വിഷാദം പോലുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ പ്രകടിപ്പിക്കാം.
വായിലെ അൾസർ
നാവിന്റെ വീക്കം, വേദനാജനകമായ വായ് വ്രണങ്ങൾ എന്നിവ സാധാരണ ലക്ഷണങ്ങളാണ്.
കാഴ്ച വൈകല്യങ്ങൾ
ചില സന്ദർഭങ്ങളിൽ വിറ്റാമിൻ ബി12 ന്റെ കുറവ് ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുകയും കാഴ്ച മങ്ങാൻ ഉണ്ടാക്കുകയും ചെയ്യും.
ശ്വാസതടസ്സവും ഹൃദയമിടിപ്പും
ഓക്സിജൻ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്തുന്നത് കുറയുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ കൂടുതൽ ബുദ്ധിമുട്ടാക്കുകയും ശ്വാസതടസം, ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങൾ പ്രകടമാക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates