സമകാലിക മലയാളം ഡെസ്ക്
സാൽമൺ മത്സ്യം
വിറ്റമിൻ ഡിയുടെ മികച്ച ഉറവിടമാണ് സാൽമൺ മത്സ്യം. ദൈനംദിനം വേണ്ട വിറ്റാമിൻ ഡി സാൽമൺ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ കിട്ടും. കൂടാതെ ഇവ ഒമേഗ-3 ഫാറ്റി ആസിഡുകളാലും സമ്പന്നവുമാണ്.
മീനെണ്ണ ഗുളിക
മീൻ, മാംസം പോലുള്ളവ നേരിട്ട് കഴിക്കാത്തവർക്ക് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ മീനെണ്ണ ഗുളിക കഴിക്കുന്നത് നല്ലതാണ്. ഇതിൽ വിറ്റാമിൻ ഡി, എ, ഓമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. കോഡ് എന്ന കടല്‍ മീനിന്റെ കരള്‍ നല്ലതു പോലെ തിളപ്പിച്ച് ഇതില്‍ നിന്ന് തെളിഞ്ഞു വരുന്ന ഓയില്‍ എടുത്താണ് മീനെണ്ണ അഥവാ മീനെണ്ണ ഗുളിക ഉണ്ടാക്കുന്നത്.
കൂൺ
മനുഷ്യരെ പോലെ കൂണിന് സൂര്യപ്രകാശം ഏൽക്കുമ്പോൾ വിറ്റാമിൻ ഡി സമന്വയിപ്പിക്കാൻ കഴിയും. ഡയറ്റിൽ കൂൺ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ മികച്ച മാർഗമാണ്.
മുട്ടയുടെ മഞ്ഞക്കരു
അമിതമായാൽ കോളസ്ട്രളും ഹൃദയാരോഗ്യവും മോശമാക്കുമെന്ന് ചീത്ത പേരുള്ള മുട്ടയുടെ മഞ്ഞക്കരു വിറ്റമിൻ ഡിയുടെ മികച്ച ഉറവിടമാണ്. ഒരു മുട്ടയിൽ നിന്നുള്ള മഞ്ഞക്കരുവിൽ വിറ്റാമിൻ ഡിയുടെ 37 ഐയു അല്ലെങ്കിൽ ഡിവിയുടെ 5% അടങ്ങിയിട്ടുണ്ട്.
പനീർ
പാല്‍, തൈര്, പനീര്‍, നെയ്യ്, ബട്ടര്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി നല്‍കുന്നവയാണ്. ഇവ കാല്‍സ്യം സമ്പുഷ്ടവുമാണ്. എല്ലിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് കാല്‍സ്യം. പൊതുവേ പാലുല്‍പന്നങ്ങളില്‍ ധാരാളം പ്രോട്ടീനും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്.
മത്തിയിലും കക്കയിലും
കടൽ വിഭവമായ മത്തിയിലും കക്കയിലും വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. കക്കയിൽ കലോറിയും കുറവാണ്. കൂടാതെ ഇവയിൽ ഫോസ്ഫറസ്, വിറ്റാമിൻ ബി 12, കോപ്പർ, സിങ്ക്, ഒമേഗ-3 എന്നിവ പോലുള്ള പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
ചീസ്
വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് ചീസ്. ഉയർന്ന ഫോസ്ഫറസ്, കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, കാൽസ്യം എന്നിവയുടെ ഉള്ളടക്കത്തിന് ഇത് വിലമതിക്കുന്നു. നിങ്ങൾക്ക് ഇത് അസംസ്കൃതമായി കഴിക്കാം അല്ലെങ്കിൽ ടോപ്പിംഗുകളായി സാലഡിൽ ചേർക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates