ഭക്ഷണം കഴിച്ചതിന് ശേഷം നടന്നാൽ എന്ത് സംഭവിക്കും?

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം കഴിച്ച ശേഷം വെറുതെ ഇരിക്കാനും കിടക്കാനും ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ?

പ്രതീകാത്മക ചിത്രം | Pinterest

എങ്കിൽ ആ ശീലം മാറ്റാൻ സമയമായി. ഇനി മുതൽ ഭക്ഷണം കഴിച്ച ശേഷം ഒരു ചെറിയ നടത്തമൊക്കെയാവാം.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം കഴിച്ച ശേഷം മടിച്ചിരിക്കുന്നതിന് പകരം പത്ത് മിനിറ്റ് അതിവേ​ഗമല്ലാതെ നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

ദഹനം മെച്ചപ്പെടുത്താൻ ഭക്ഷണ ശേഷം അൽപം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടേയും കുടലിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുകയും നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

പ്രമേഹ രോ​ഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാൻ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് രക്തത്തിൽ നിന്ന് കൊഴുപ്പ് വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File