നടത്തം അല്‍പം നേരം പിന്നോട്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും സിംപിളായ വ്യായാമങ്ങളില്‍ ഒന്നാണ് നടത്തം. നടക്കുന്നത് ആരോഗ്യത്ത് ഏറെ ഗുണം ചെയ്യും. നടത്തം എന്നാല്‍ മുന്നോട്ട് എന്നാണ് എല്ലാവരും ചിന്തിക്കുക, എന്നാല്‍ ഇനി കുറച്ചു നേരം പിന്നിലേക്ക് നടന്നാലോ?

മുന്നോട്ട് നടക്കുമ്പോള്‍ നമ്മുടെ കണങ്കാലാണ് ഉപയോഗിക്കുന്നതെങ്കില്‍ പിന്നിലേക്ക് നടക്കുമ്പോള്‍ ഇടുപ്പിൽ കാൽമുട്ടിൽ ഉള്‍പ്പെടുന്നത്.

പേശികള്‍ക്ക് ബലം

പിന്നിലേക്ക് നടക്കുന്നത് ഇടുപ്പിലേയും കാലുകളിലെയും പേശികള്‍ക്ക് വ്യായാമം നല്‍കും. ഇത് അവയുടെ ബലം വര്‍ധിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുനന്തിനും സഹായിക്കും.

ബാലന്‍സ്

ശരീരത്തിന്‍റെ ബാലന്‍സ്, നടത്തത്തിന്‍റെ വേഗത എന്നിവ മെച്ചപ്പെടാനും ഇങ്ങനെ പുറകോട്ടുള്ള നടത്തം സഹായിക്കും. പ്രത്യേകിച്ച്, പരിക്കുകള്‍ക്ക് ശേഷം.

കലോറി കത്തിക്കും

പേശികൾ കൂടുതൽ കഠിനമായി പ്രവർത്തിക്കുന്നതിനാൽ പുറകോട്ട് നടക്കുന്നതു സാധാണ നടക്കുന്നതിനെക്കാള്‍ കലോറി കത്തിക്കുന്നതിന് സഹായിക്കും.

കാർഡിയോറെസ്പിറേറ്ററി ഫിറ്റ്നസ്

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച കാർഡിയോ വ്യായാമമാണ് നടത്തം. റിവേഴ്സ് നടത്തം കാർഡിയോറെസ്പിറേറ്ററി ഫിറ്റ്നസ് മെച്ചപ്പെടുത്തും. വ്യായാമ സമയത്ത് ഹൃദയത്തിനും ശ്വാസകോശത്തിനും കൂടുതൽ കാര്യക്ഷമമായി ഓക്സിജൻ നൽകാൻ ഇത് അനുവദിക്കും.

മുട്ടുവേദന കുറയ്ക്കും

പുറകോട്ട് നടക്കുന്നത് കാല്‍മുട്ടുകളിലെ സന്ധിയിലും ക്യാപ്പുകളിലും സമ്മർദം കുറയ്ക്കും. ഇത് നീ ഓസ്റ്റിയോ ആർത്രൈറ്റിസ്, റണ്ണേഴ്‌സ് നീ പോലുള്ള രോഗങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നുമുള്ള കാൽമുട്ട് വേദന കുറയ്ക്കും.

തലച്ചോറിന് ആരോ​ഗ്യം

പിന്നിലേക്ക് നടക്കുന്നത് തലച്ചോറിനും നല്ലതാണ്. നടത്തം ഒരു യാന്ത്രിക പ്രക്രിയയാണ്. അധികം ആലോചിക്കേണ്ട ആവശ്യമില്ല. എന്നാൽ റിവേഴ്സ് നടത്തം കൂടുതൽ ശ്രദ്ധ ചെലുത്താനും എങ്ങനെ നീങ്ങുന്നു എന്നതിനെക്കുറിച്ച് ബോധപൂർവ്വം ചിന്തിക്കാനും വെല്ലുവിളിക്കുന്നു.