സമകാലിക മലയാളം ഡെസ്ക്
മഞ്ഞ് കാലത്ത് ശരീരത്തിന് ചൂട് നൽകുന്നതും എന്നാൽ ആരോഗ്യകരവുമായ ഭക്ഷണം വേണം കഴിക്കാൻ.
ശരീരത്തിന് ചൂട് നൽകുന്ന ഹെൽത്തിയായ എന്നാൽ പെട്ടന്ന് തന്നെ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന കുറച്ച് പറാത്തകൾ പരിചയപ്പെടാം
മേത്തി പറാത്ത
ശൈത്യകാലത്തിന് അനുയോജ്യമായ ഒരു പ്രഭാത ഭക്ഷണമാണ് മേത്തി പറാത്ത.ഇതിന്റെ നേരിയ കയ്പ്പ് ശരീരത്തെ ചൂടാക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു,
ചേരുവകൾ:-
ഗോതമ്പ് മാവ്- രണ്ട് കപ്പ്
മേത്തി ഇല (ഉലുവ ഇല) പൊടിയായി അരിഞ്ഞത്- ഒരു പിടി
ഇഞ്ചി-ഒരു സ്പൂൺ
പച്ചമുളക്-എരിവിന് അനുസരിച്ച്
ചെറിയ ചൂടുവെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ഗോതമ്പ് മാവിലേക്ക് ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന മേത്തി ഇല (ഉലുവ ഇല) , ഇഞ്ചി, പച്ചമുളക്, അൽപ്പം അജ്‌വെയ്ൻ,ആവശ്യത്തിന് ചെറു ചൂടുവെള്ളം ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴക്കുക.
മാവ് ഉരുളകളാക്കി സാധാരണ ചപ്പാത്തി പരത്തുന്ന രീതിയിൽ അൽപ്പം കട്ടിയായി പരത്തി എടുത്ത് ചുട്ടെടുക്കുക.
ഗോപി പറാത്ത
എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഗോപി പറാത്ത വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. ഇൻഫ്ലമേഷ്ൻ കുറയ്ക്കാനും ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ഗ്ലൂക്കോസിനോലേറ്റുകൾ പോലുള്ള സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കോളിഫ്ളവർ സഹായിക്കുന്നു.
ചേരുവകൾ
ഗോതമ്പ് മാവ്- രണ്ട് കപ്പ്
കോളിഫ്ലവർ ചെറുതായി അരിഞ്ഞത് -അര കപ്പ്
ഉള്ളി -1
വെളുത്തുള്ളി -4
പച്ചമുളക് -4
മല്ലിയില - ചെറിയ പിടി
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
മുളകുപൊടി -1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
ജീരകപ്പൊടി -1/4 ടീസ്പൂൺ
എണ്ണ -2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കടായി എടുത്ത് അല്പം എണ്ണയിൽ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. കുറഞ്ഞ തീയിൽ മഞ്ഞൾ, മുളകുപൊടി, ഗരം മസാല, ജീര പൊടി, ആംചൂർ പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ കോളിഫ്ലവർ ചേർത്ത് നന്നായി ഇളക്കിയ ശേഷം ഉപ്പ് ചേർത്ത് വേവിക്കുക. വെള്ളം പൂർണ്ണമായും വറ്റിയതിന് ശേഷം കുറച്ച് മല്ലിയില ചേർക്കുക.
ഗോതമ്പ് മാവ് കുഴച്ചെടുത്ത് ഉരുളകളാക്കി,ഓരോ ഉരുളയിലും കോളിഫ്ളവർ മസാല ഫിൽ ചെയ്ത് വെയ്ക്കുക. ഇത് കൈകൊണ്ട് പതുക്കെ കട്ടിയിൽ പരത്തി എടുത്ത് ചുട്ടെടുക്കുക.
സട്ടു പറാത്ത
ശൈത്യകാലത്ത് ശരീരത്തിന് ചൂട് നൽകി എപ്പോഴും ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന വിഭവമാണിത്.
ചേരുവകൾ:-
വറുത്ത കടലമാവ് - 1 1/2 കപ്പ്
ഉള്ളി - 2 എണ്ണം
ഇഞ്ചി - 3 ടീസ്പൂൺ
വെളുത്തുള്ളി - 3 ടീസ്പൂൺ
പച്ചമുളക് - 3 എണ്ണം
ഉപ്പ് - ആവശ്യത്തിന്
എള്ള് -1 ടീസ്പൂൺ
അജ്‌വെയ്ൻ - 1 ടീസ്പൂൺ
അച്ചാർ - 2 ടീസ്പൂൺ
കടുക് എണ്ണ - 3 ടീസ്പൂൺ
മല്ലിയില-ആവശ്യത്തിന്
നാരങ്ങ നീര്-1/2 ടീസ്പൂൺ
ഗോതമ്പ് പൊടി-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
ഗോതമ്പ് പൊടിയിലേക്ക് ഉപ്പ് ,എള്ള് ,അജ്‌വെയ്ൻ എന്നിവയും ചെറുചൂടുവെള്ളവും ചേർത്ത് നല്ല സോഫ്റ്റായി കുഴച്ച് 5 മിനിറ്റ് മാറ്റിവെയ്ക്കുക. മറ്റൊരു പാത്രമെടുത്ത് ബാക്കി ചേരുവകൾ ചോർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
കുഴച്ചുവെച്ച ഗോതമ്പ് മാവ് ഇടത്തരം ഉരുളകളാക്കി ഓരോ ഉരുളയിലേക്കും മികസ് ചെയ്ത് വെച്ചിരിക്കുന്ന മസാലകൂട്ട് ഫിൽ ചെയ്യുക.മസലാക്കൂട്ട് പുറത്ത് വരാത്ത രീതിയിൽ മൃദുലമായി ഗോതമ്പ് മാവ് പരത്തിയെടുത്ത് ചുട്ടെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates