പച്ചക്കറികൾ വെറും വെള്ളത്തിൽ കഴുകിയാൽ മതിയോ? അറിയാം ശരിയായ രീതി

സമകാലിക മലയാളം ഡെസ്ക്

പച്ചക്കറികൾ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും അവയിൽ ചിലപ്പോൾ കീടനാശിനികളുടെ അംശം ഉണ്ടാകാം.

cleaning vegetables

ശരിയായ രീതിയിൽ വൃത്തിയാക്കുന്നതിലൂടെ കീടനാശിനികളുടെ അളവ് കുറയ്ക്കാൻ സാധിക്കും.

cleaning vegetables

അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ലളിതമായ അടുക്കള ടിപ്പുകൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുക

പച്ചക്കറികൾ ഒഴുകുന്ന ശുദ്ധജലത്തിൽ 30 മുതൽ 60 സെക്കൻഡ് വരെ നന്നായി തിരുമ്മിക്കഴുകുക. മണ്ണും പൊടിയും കൂടാതെ ചില ഉപരിതല അവശിഷ്ടങ്ങളും ഇതിലൂടെ കുറയാം.

പ്രതീകാത്മക ചിത്രം | Pinterest

ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുക

ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് പച്ചക്കറികൾ 10 മുതൽ 15 മിനിറ്റ് വരെ മുക്കിവയ്ക്കാം. തുടർന്ന് ശുദ്ധജലത്തിൽ വീണ്ടും കഴുകുക.

Salt

ബേക്കിങ് സോഡ ഉപയോഗിക്കാം

ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിങ് സോഡ ചേർത്ത് പച്ചക്കറികൾ 10–15 മിനിറ്റ് മുക്കിവയ്ക്കുന്നത് കീടനാശിനി കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. തുടർന്ന് ശുദ്ധജലത്തിൽ നന്നായി കഴുകണം.

baking soda | Pinterest

പുറംഇലകൾ നീക്കം ചെയ്യുക

കാബേജ്, ലെറ്റ്യൂസ് തുടങ്ങിയ ഇലക്കറികളുടെ പുറംഇലകൾ നീക്കം ചെയ്തശേഷം മാത്രം ഉപയോഗിക്കുക. പുറംഭാഗത്താണ് കൂടുതൽ പൊടിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടാൻ സാധ്യത.

cabbage cleaning

തോൽ കളഞ്ഞ് ഉപയോഗിക്കുക

വെള്ളരി, കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ തോൽ കളഞ്ഞ് ഉപയോഗിക്കുന്നത് കീടനാശിനികളുടെ അംശം കുറയ്ക്കാൻ ഇത് സഹായിക്കും. എന്നാൽ തോലിൽ ധാരാളം പോഷകങ്ങൾ ഉള്ളതിനാൽ ആവശ്യമെങ്കിൽ നന്നായി കഴുകി തോലോടെയും ഉപയോഗിക്കാം.

Vegetables Peeling

ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക

ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കട്ടിയുള്ള പച്ചക്കറികൾ വെജിറ്റബിൾ ബ്രഷ് ഉപയോഗിച്ച് ഉരച്ചുകഴുകുന്നത് കൂടുതൽ ഫലപ്രദമാണ്.

Vegetable washing

കാലാവസ്ഥാനുസരിച്ചുള്ള പച്ചക്കറികൾ തിരഞ്ഞെടുക്കുക

സീസണിൽ ലഭിക്കുന്ന പച്ചക്കറികൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. കഴിയുമെങ്കിൽ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നോ ജൈവകൃഷിയിൽ നിന്നോ ലഭിക്കുന്ന പച്ചക്കറികൾ വാങ്ങാൻ ശ്രമിക്കുക.

Vegetable

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File