വാഷ്ബേയ്സനിലെ ഈ ചെറിയ ദ്വാരം വെറുതെയല്ല

സമകാലിക മലയാളം ഡെസ്ക്

വീട്, ഓഫീസുകൾ, ഹോട്ടലുകൾ എവിടെയായാലും വാഷ്ബേസിൻ നമ്മൾ കാണാറുണ്ട്. ഇത് പലതവണ ഉപയോഗിക്കാറുമുണ്ട്.

Washbasin | Pinterest

ഉപയോഗത്തിനൊപ്പം തന്നെ വാഷ് ബേസിന്റെ ഭംഗിക്കും ആളുകൾ പ്രാധാന്യം നൽകുന്നുണ്ട്.

Washbasin | Pinterest

ഈ വാഷ്ബേസിനിലെ ഒരു ചെറിയ ദ്വാരം ശ്രദ്ധിച്ചിട്ടുണ്ടോ. ശ്രദ്ധിച്ചിട്ടുള്ളവർ അത് വെറും ഡിസൈന്റെ ഭാഗമെന്ന് തോന്നാം.

Washbasin | Pinterest

എന്നാൽ ആ ചെറിയ ദ്വാരത്തിന് പിന്നിൽ ഒരു വലിയ സുരക്ഷാ മെക്കാനിസമാണ് പ്രവർത്തിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.

Washbasin | Pinterest

വാഷ്ബേസിനിൽ കാണുന്ന ഈ ചെറിയ ദ്വാരത്തിന്റെ പ്രധാന ജോലി ഒവർഫ്ലോ ഒഴിവാക്കുക എന്നതാണ്.

Washbasin | Pinterest

ബേസിന്റെ പ്രധാന ഡ്രെയിൻ തടസപ്പെട്ടാലോ വെള്ളം അതിയായി വന്നാലോ, ഈ ദ്വാരം പ്രവർത്തനക്ഷമമാകുന്നു.

Washbasin | Pinterest

വെള്ളം ഈ ദ്വാരത്തിലൂടെ പുറത്തേക്കൊഴുകി ബാത്ത്റൂമിൽ വെള്ളം നിറയുന്നതിന് തടയിടുന്നു. ഒരു രക്ഷാകവചം പോലെ ഈ ചെറിയ ദ്വാരം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.

Washbasin | Pinterest

വാഷ്ബേസിനിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകുമ്പോൾ അടി ഭാഗത്ത് വായു കുടുങ്ങിയാൽ ഒഴുക്ക് മന്ദഗതിയാകും. ഈ ചെറിയ ദ്വാരം ആ കുടുങ്ങിയ വായു പുറത്തേക്ക് പോകാൻ സഹായിക്കുകയും അതുവഴി വെള്ളം വേഗത്തിൽ സ്മൂത് ആയി ഇറങ്ങുകയും ചെയ്യുന്നു.

Washbasin | Pinterest

ഒന്നോ രണ്ടോ ആഴ്ചകളിൽ ഒരിക്കൽ ഈ ദ്വാരം ശുചിയാക്കുന്നത് നല്ലത്. വാഷ് ബേസിനുകളിൽ മാത്രമല്ല, ബാത്ത് ടബ്ബുകളിലും സമാനമായ ദ്വാരങ്ങളുണ്ട്.

Bathtub | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File