ഇങ്ങനെ വൃത്തിയാക്കു,വസ്ത്രങ്ങളുടെ ഫ്രഷ് ലുക്ക് മാറില്ല

സമകാലിക മലയാളം ഡെസ്ക്

പുതിയ വസ്ത്രം വാങ്ങിയാൽ അത് ഉടനെ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികപേരും.

പ്രതീകാത്മക ചിത്രം | Pinterest

കടയിൽ ചെന്ന് പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ നമ്മളുൾപ്പെടെ പലരും അത് ട്രയൽ ചെയ്ത് നോക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അത്തരത്തിൽ നമ്മൾ വാങ്ങുന്ന വസ്ത്രങ്ങളും പലരും ഇട്ടുനോക്കിയതാവാം. അതുകൊണ്ട് തന്നെ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുന്നേ കഴുകുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങളുടെ നിറം മങ്ങും, കളർ പോകും, ചുരുങ്ങും എന്നൊക്കെ കരുതി പലരും പുതിയ വസ്ത്രങ്ങൾ കഴുകാറില്ല.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പുതിയ വസ്ത്രങ്ങളുടെ ലുക്ക് മാറാതെ തന്നെ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

പ്രതീകാത്മക ചിത്രം | Pinterest

നിറം, മെറ്റീരിയൽ, തൂക്കം എന്നിവ മനസിലാക്കി ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ഒരുമിച്ച് കഴുകുന്നതാണ് നല്ലത്. ഇത് പില്ലിങ്, ലിന്റ് ട്രാൻസ്ഫർ, സ്നാഗ്, വസ്ത്രങ്ങൾ ചുരുങ്ങുന്നത് എന്നിവ തടയുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഒരുപാട് വസ്ത്രങ്ങൾ കുത്തിത്തിരുകി കഴുകുമ്പോൾ തുണികൾ പരസ്പരം ഉരയുകയും വസ്ത്രങ്ങൾ ഫെയ്ഡ് ആയിപോകാനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കഠിനമായ സോപ്പ് പൊടി ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകാതിരിക്കാം. പകരം അധികം രാസവസ്തുക്കൾ ചേരാത്ത സോപ്പ് പൊടി ഉപയോഗിക്കാവുന്നതാണ്.

Detergent powder | Pinterest

വസ്ത്രങ്ങളിൽ കറപിടിച്ച ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് സ്റ്റെയിൻ റിമൂവർ ഉപയോഗിച്ച് പ്രത്യേകം വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങൾ ഉണക്കാൻ ഇടുമ്പോൾ സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിൽ ഇടാതിരിക്കുക. അധികമായി ചൂടേറ്റാൽ വസ്ത്രങ്ങൾ ചുരുങ്ങിപോവുകയും ഫെയ്ഡ് ആവുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങൾ ഉണങ്ങി കഴിഞ്ഞാൽ ഉടനെ എടുത്ത് മടക്കിവെയ്ക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വസ്ത്രങ്ങളിലെ ലേബൽ ശ്രദ്ധിച്ച് കഴുകാനും ഉണക്കാനും അയേൺ ചെയ്യാനും ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File