ത്രില്ലടിച്ച് കാണാം പ്രിയ മണിയുടെ ഈ ത്രില്ലർ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം

പരസ്യ ചിത്രങ്ങളിലൂടെ സിനിമ രം​ഗത്തേക്ക് എത്തിയ നടിയാണ് പ്രിയ മണി. ഇന്ന് തിയറ്ററുകളിലെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

ചാക്കോച്ചനൊപ്പം

കുഞ്ചാക്കോ ബോബനൊപ്പമാണ് ഓഫീസറിൽ പ്രിയ എത്തിയത്. ​ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രിയ അവതരിപ്പിച്ചത്.

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

കാരക്ടർ റോളുകൾ

ഇതിനോടകം തന്നെ ഒരുപിടി കാരക്ടർ റോളുകളും പ്രിയ ചെയ്തു കഴിഞ്ഞു. ത്രില്ലർ ചിത്രങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയ മണി അഭിനയിച്ച ചില ത്രില്ലർ ചിത്രങ്ങളിലൂടെ.

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

നേര്

മോഹൻലാലിനും അനശ്വര രാജനുമൊപ്പം പ്രിയ എത്തിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ കാണാനാകും.

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

ഡോ 56

ചാരുലതയ്ക്ക് ശേഷം 11 വർഷങ്ങൾക്കൊടുവിൽ പ്രിയ മണിയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പ്രൈം വിഡിയോയിൽ ചിത്രം കാണാനാകും.

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

രക്ത ചരിത്ര 2

രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയാണ് നായകനായെത്തിയത്. പ്രൈം വിഡിയോയിൽ ചിത്രം പ്രേക്ഷകർക്ക് കാണാൻ കഴിയും.‌

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

കസ്റ്റഡി

നാ​ഗ ചൈതന്യ, കൃതി ഷെട്ടി എന്നിവർ പ്രധാന വേഷത്തിലെത്തിയ കസ്റ്റഡിയിലും സുപ്രധാന റോളിലാണ് പ്രിയ എത്തിയത്. പ്രൈം വിഡിയോ, ജിയോ ഹോട്ട്സ്റ്റാർ എന്നിവയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

ഭാമകലാപം

പ്രിയ മണിയ്‌ക്കൊപ്പം കിഷോർ, ജോൺ വിജയ്, ശാന്തി റാവു, ശരണ്യ പ്രദീപ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ആഹയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

പ്രിയ മണി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates