സമകാലിക മലയാളം ഡെസ്ക്
അറിയാവുന്ന ഭാഷയാണെങ്കിലും സിനിമയ്ക്ക് സബ്‌ടൈറ്റില്‍ വേണം എന്നത് ചിലര്‍ക്ക് ശീലവും നിര്‍ബന്ധവുമൊക്കെയാണ്. അത്തരക്കാര്‍ക്ക് ചില സ്വഭാവ സവിശേഷതകള്‍ ഉണ്ടാകുമെന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്.
വൈജ്ഞാനികമായ കഴിവ്
സബ്‌ടൈറ്റില്‍ വെച്ചു കൊണ്ട് സിനിമ കാണുന്നത്, സത്യത്തില്‍ രണ്ട് കാര്യങ്ങളാണ് അവിടെ നടക്കുന്നത്. സബ്‌ടൈഖറ്റില്‍ വായിക്കുന്നതിനൊപ്പം ഡയലോഗുകള്‍ കേള്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നത്, വൈജ്ഞാനിക കഴിവ് മെച്ചപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു.
വിശദാംശങ്ങളില്‍ ശ്രദ്ധിക്കുന്നു
വളരെ ചെറിയ വിശദാംശങ്ങള്‍ പോലും ശ്രദ്ധിക്കണമെന്ന മനോഭാവം ഇവരില്‍ ഉണ്ടെന്നതിന്റെ സൂചന കൂടിയാണിത്. ഓരോ ഡയലോഗും കേള്‍ക്കുന്നതിനൊപ്പം സബ്ടൈറ്റിലിലൂടെ അത് സൂഷ്മമായി മനസിലാക്കുകയും ചെയ്യുന്നു.
ഇമോഷണല്‍ ഇന്റലിജന്‍സ്
ഇക്കൂട്ടര്‍ക്ക് ഇമോഷണല്‍ ഇന്റലിജന്‍സ് വളരെ കൂടുതലായിരിക്കുമെന്ന് മനഃശാസ്ത്രത്തില്‍ പറയുന്നു. വളരെ സൂഷ്മമായി കാര്യങ്ങളെ വിലയിരുത്തുന്നതു കൊണ്ട് തന്നെ വികാരങ്ങളെ നിയന്ത്രിക്കാനും കാര്യം പെട്ടെന്ന് മനസിലാക്കാനുമുള്ള കഴിവ് ഇവര്‍ക്ക് ഉണ്ടാകും.
ശ്രദ്ധയും ഏകാഗ്രതയും
സബ്‌ടൈറ്റില്‍ കണ്ടുകൊണ്ട് സിനിമ കാണുന്നത് ആളുകളില്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിക്കും. ഇത് കാഴ്ചയും ശബ്ദവും ഓരേപോലെ പരിഗണിക്കുന്നതിനാല്‍ ശ്രദ്ധ കൂട്ടാന്‍ നല്ലതാണ്.
പഠനത്തോടുള്ള ഇഷ്ടം
പുതിയ ഭാഷയും സംസ്‌കാരങ്ങളും പഠിക്കാനും അറിയാനുമുള്ള ആഗ്രഹം ഇക്കൂട്ടരില്‍ ഉണ്ടാകും. ഇത് അവരില്‍ ജിജ്ഞാസ വര്‍ധിപ്പിക്കും.
ക്ഷമ
ഇക്കൂട്ടര്‍ ക്ഷമ ശീലമുള്ളവരായിരിക്കുമെന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്. സബ്‌ടൈറ്റില്‍ വായിച്ചുകൊണ്ട് സിനിമ കാണുന്നത് സമയമെടുക്കുന്ന കാര്യമാണ്. സിനിമ സാവകാശം ഓരോ ഡയലോഗും കേട്ടും മനസിലാക്കിയുമായിരിക്കും ഇവര്‍ സിനിമ കാണുന്നത്.
മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരായിരിക്കും
ഇക്കൂട്ടര്‍ മറ്റുള്ളവരോട് വളരെയധികം സഹാനുഭൂതിയോടെ ആയിരിക്കും പെരുമാറുകയെന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്. മറ്റുള്ളവരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ ഇത്തരക്കാര്‍ക്ക് കഴിയും.