ഭക്ഷണസമയത്ത് ടിവിയും ഫോണും വേണ്ട; ദഹനപ്രക്രിയയെ താളം തെറ്റിക്കും

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം കഴിക്കുമ്പോൾ ടിവിയോ മൊബൈൽ ഫോണോ നോക്കുന്നത് ഇന്ന് പലരുടെയും പതിവാണ്.

Watching TV and phone while eating can disrupt digestion

എന്നാല്‍ ഭക്ഷണം കഴിക്കുമ്പോഴും നീല വെളിച്ചം ഏൽക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയയെ ബാധിച്ചേക്കാം എന്ന് നിങ്ങള്‍ക്കറിയാമോ?

Watching TV and phone while eating can disrupt digestion

ഒരു പക്ഷേ നമ്മുടെ അത്താഴ ശീലങ്ങളായിരിക്കാം കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കാനുള്ള കാരണമായേക്കുക.

Watching TV and phone while eating can disrupt digestion

ഫോണുകൾ, ടെലിവിഷനുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങി മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാ സാങ്കേതിക ഉപകരണങ്ങളിൽ നിന്നും നീല വെളിച്ചം പുറപ്പെടുന്നുണ്ട്.

Watching TV and phone while eating can disrupt digestion

ഉറങ്ങുന്നതിന് മുൻപും ഭക്ഷണം കഴിക്കുമ്പോഴും നീല വെളിച്ചം ഏൽക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Watching TV and phone while eating can disrupt digestion

ഏതുതരത്തിലുമുള്ള സ്ക്രീനുകളുടെ അമിത ഉപയോഗവും ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെയും ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

Watching TV and phone while eating can disrupt digestion

ഭക്ഷണത്തിന്‍റെ ദഹനം നടക്കുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരം അനുസരിച്ചാണ്. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീനുകളിലേക്ക് നോക്കുന്നതിലൂടെ പുറത്തുവരുന്ന നീല വെളിച്ചം ശരീരത്തിന്റെ ഈ ആന്തരിക ഘടികാരത്തെ തകിടം മറിക്കുന്നു.

Watching TV and phone while eating can disrupt digestion

നീല വെളിച്ചം ഏൽക്കുന്നത് പകൽ-രാത്രി സിഗ്നലുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ഇത് ശരീരത്തെയും തലച്ചോറിനെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഈ ശീലം പതിവാകുമ്പോൾ അത് ദഹനപ്രക്രിയയെ കാര്യമായി ബാധിക്കുന്നു.

Watching TV and phone while eating can disrupt digestion

വിഡിയോ കാണാനായി സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന സമയം ക്രമരഹിതമായേക്കാം.

Watching TV and phone while eating can disrupt digestion

ഭക്ഷണം കഴിക്കുമ്പോൾ സ്ക്രീനിലേക്ക് നോക്കുന്നത് ദഹനപ്രക്രിയയെ പതുക്കെയാക്കുകയും വയറു വീർക്കുന്നതിനും അസ്വസ്ഥതയ്ക്കും കാരണമാകുകയും ചെയ്യും.

Watching TV and phone while eating can disrupt digestion

നീല വെളിച്ചം ഏൽക്കുന്നത് ശരീരത്തിലെ ഹോർമോൺ സിഗ്നലുകളിലും മാറ്റം വരുത്തിയേക്കാം. ഇത് ഉറക്കത്തിന് കാരണമാകുന്ന മെലാടോണിൻ ഹോർമോണിനെ തടസ്സപ്പെടുത്തുന്നു.

Watching TV and phone while eating can disrupt digestion

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഇൻസുലിനെയും മെറ്റബോളിസത്തെയും ബാധിക്കും.

Watching TV and phone while eating can disrupt digestion

കുടലും തലച്ചോറും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. നിരന്തരം നീല വെളിച്ചം ഏൽക്കുമ്പോൾ ഇത് കൂടുതൽ വഷളാകുന്നു.

Watching TV and phone while eating can disrupt digestion

ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ തിരിയുന്നത് ദഹനത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നു. കാരണം തലച്ചോറിന്റെ ശ്രദ്ധ ഭക്ഷണത്തിലല്ല, പകരം സ്ക്രീനിൽ എന്താണ് നടക്കുന്നത് എന്നതിലായിരിക്കും.

Watching TV and phone while eating can disrupt digestion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika