സമകാലിക മലയാളം ഡെസ്ക്
വീടിന്റെ ടെറസിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.
ടെറസിലെ പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നമ്മുടെ വീടിനെ തന്നെ മോശമായ രീതിയിൽ ബാധിക്കും.
വീടിന്റെ ടെറസിൽ പച്ചക്കറിത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞ് തരാം.
ടെറസിൽ കൃഷി ചെയ്യുമ്പോൾ ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ടത് ചോർച്ച ഉണ്ടാവാതിരിക്കുക എന്നതാണ്. ഇതിനായി വാട്ടർപ്രൂഫ് പെയിന്റ് ഉപയോഗിച്ച് നിലവും ചുമരുകളും പെയിന്റ് ചെയ്യുക.
ചെടികൾ വളർത്തുമ്പോൾ റൂട്ട് ബാരിയർ ഷീറ്റുകൾ ഉപയോഗിക്കുക.വേരുകൾ കൊണ്ട് ഉണ്ടാകുന്ന ചെറിയ വിള്ളലുകളും മറ്റും തടയാനും ടെറസിനെ കൂടുതൽ കാലം സംരക്ഷിച്ച് നിർത്താനും ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുന്നത് സഹായകമാകും.
ഡ്രെയിൻ സെല്ലുകൾ ഉപയോഗിക്കുക.ഇവ ചെടികളിൽ അധിക വെള്ളം നിലനിൽക്കാതിരിക്കാനും വേരുകൾക്ക് എളുപ്പത്തിൽ വളരാനും സഹായിക്കുന്നു.
ഡ്രെയിൻ സെല്ലുകൾക്ക് മുകളിൽ ജിയോ ടെക്സ്റ്റൈൽ ഫാബ്രിക് സ്ഥാപിക്കുന്നത് ഫിൽട്ടറായി പ്രവർത്തിച്ച് മണ്ണ് തടഞ്ഞുവെച്ച് വെള്ളം മാത്രം കടന്നുപോകാൻ സഹായിക്കുന്നു. ഇല്ലെങ്കിൽ മണ്ണ് അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.
ടെറസിലെ പച്ചക്കറിത്തോട്ടത്തിന് ഭാരം കുറഞ്ഞ മണ്ണാണ് ഉചിതം. സാധാരണ മണ്ണിന് പകരം ചുവന്ന മണ്ണ്, കമ്പോസ്റ്റ്, കൊക്കോപീറ്റ് എന്നിവ ജിയോഫാബ്രിക്കിന് മുകളിൽ സമമായി പരത്തി ചെടികൾ നടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates