മധുരമുള്ള നല്ല തണ്ണിമത്തന്‍ തിരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

ഒരോ ദിവസം കഴിയുന്തോറും വേനല്‍ ചൂട് കഠിനമായിക്കൊണ്ടിരിക്കുകയാണ്.

watermelon | Pinterest

ചൂടിനെ പ്രതിരോധിക്കാനും ദാഹം മാറ്റാനും ഇക്കാലത്ത് തണ്ണിമത്തന്‍ ബെസ്റ്റാണ്.

watermelon | Pinterest

എന്നാല്‍ മധുരമുള്ളതാണെന്ന് കരുതി തണ്ണിമത്തന്‍ വാങ്ങി പറ്റിക്ക പെടുന്നവരും കുറവല്ല.

watermelon | Pinterest

മധുരമുള്ള തണ്ണിമത്തന്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

watermelon | Pinterest

മൂപ്പെത്താത്ത തണ്ണിമത്തന് മധുരവും കുറവായിരിക്കും. മൂപ്പെത്തിയത് തിരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

watermelon | Pinterest

പുറംതൊലി കടും പച്ച നിറത്തിലുള്ളതാണെങ്കില്‍ ഇത് നന്നായി വിളഞ്ഞതാണെന്ന് സൂചിപ്പിക്കുന്നു. പച്ചയും മഞ്ഞയും നിറമാണെങ്കിലും വിളഞ്ഞതാണ്.

watermelon | Pinterest

പുറത്ത് പച്ച നിറത്തിന് ഒപ്പം മഞ്ഞയ്ക്ക് പകരം വെള്ള നിറമാണെങ്കില്‍ വാങ്ങാതിരിക്കാം. മുപ്പെത്തിയില്ലെന്നതിന്റെ സൂചനയാണിത്.

watermelon | Pinterest

പഴുത്തിരിക്കുന്നതാണെങ്കില്‍ കുറച്ച് ഭാരം തോന്നിക്കും. ഇതില്‍ ജലാംശവും കൂടുതലായിരിക്കും.

watermelon | Pinterest

തണ്ണിമത്തന്റെ മുകള്‍ ഭാഗത്ത് വിരല്‍കൊണ്ട് തട്ടിനോക്കാം. കേള്‍ക്കുന്ന ശബ്ദമനുസരിച്ച് തണ്ണിമത്തന്റെ ഗുണമേന്മ അറിയാന്‍ സാധിക്കും.

watermelon | Pinterest

തണ്ണിമത്തനിലെ വെള്ള വരകള്‍ അടുത്ത് നില്‍ക്കുന്നത് മധുരമുള്ളതിന്റെ സൂചനയാണ്.

watermelon | Pinterest

നീളമുള്ളവയേക്കാള്‍ ഉരുണ്ട തണ്ണിമത്തനുകള്‍ക്ക് മധുരം കൂടുതലായിരിക്കും.

watermelon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File