റിമൂവർ ഇല്ലെങ്കിലും വിഷമിക്കേണ്ട; നഖം വൃത്തിയാക്കാൻ ഇതാ എളുപ്പവഴികൾ

സമകാലിക മലയാളം ഡെസ്ക്

നെയിൽ പോളിഷ് മാറ്റണമെന്ന് തോന്നുമ്പോൾ റിമൂവർ ഇല്ലാത്ത സാഹചര്യം പലർക്കും ഉണ്ടായിട്ടുണ്ടാകും.

Nail polish remover

അത്തരം സമയങ്ങളിൽ വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് നെയിൽ പോളിഷ് എളുപ്പത്തിൽ നീക്കം ചെയ്യാം.

Nail polish remover

നഖങ്ങൾക്ക് കേടുപാടുകൾ വരാതെ പോളിഷ് കളയാൻ സഹായിക്കുന്ന ചില മാർഗങ്ങൾ പരിചയപ്പെടാം.

Nail polish remover

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റിൽ നെയിൽ പോളിഷ് റിമൂവറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമായ ഈഥൈല്‍ അസെറ്റേറ്റ് അടങ്ങിയിട്ടുണ്ട്. ടൂത്ത് പേസ്റ്റ് നഖത്തിൽ പുരട്ടിയ ശേഷം കോട്ടൺ തുണി കൊണ്ട് നീക്കം ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Freepik

ഹാന്‍ഡ് സാനിറ്റൈസര്‍

അല്പം സാനിറ്റൈസര്‍ ഒരു കോട്ടണ്‍ തുണിത്തുമ്പില്‍ പുരട്ടി നഖത്തില്‍ നന്നായി ഉരച്ച് നെയില്‍ പോളിഷ് നീക്കാം.

Hand sanitizer

ഡിയോഡറൻ്റ്

നെയിൽ പോളിഷ് പുരട്ടിയ നഖങ്ങളിൽ അൽപ്പം ഡിയോഡറൻ്റ് പുരട്ടുക കോട്ടൺ പാഡ് ഉപയോഗിച്ചു പതിയെ തുടക്കുക.

Nail polish

ഹെയര്‍ സ്‌പ്രേ

ഹെയര്‍ സ്‌പ്രേയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഈ ഹെയര്‍സ്‌പ്രേ അല്പം ഒരു കോട്ടണില്‍ ഒഴിച്ച് നഖത്തില്‍ പുരട്ടി നന്നായി ഉരച്ചാല്‍ നെയില്‍ പോളിഷ് മാറിക്കിട്ടും.

Nail polish

പെർഫ്യൂം

ഡിയോഡറൻ്റ് പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്. പഴയ പെർഫ്യൂം കുപ്പികളിൽ നിന്ന് അൽപ്പം പഞ്ഞിയിലേക്ക് എടുത്ത് നഖത്തിൽ പുരട്ടി നോക്കുക.

Perfume

നാരങ്ങാനീര്

ടൂത്ത് പേസ്റ്റും നാരങ്ങാനീരും ചേർത്ത് നഖത്തിൽ പുരട്ടിയ ശേഷം മറ്റൊരു കോട്ടൺ കൊണ്ട് നെയിൽ പോളിഷ് തുടച്ചു കളയാം.

Lemon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika