സമകാലിക മലയാളം ഡെസ്ക്
രാത്രി വൈകും വരെ സ്ക്രീനിൽ ചെലവഴിച്ച് ഉറങ്ങാനാവാതെ കണ്ണുതുറന്ന് കിടക്കുന്നവരാണോ നിങ്ങൾ?
എങ്കിൽ ഇനി പറയുന്നത് ഉറക്കം കിട്ടാനുള്ള ചില വഴികളാണ്.
കുറച്ച് ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ നല്ല ഉറക്കം സാധിച്ചെടുക്കാം
ഉറങ്ങുന്നതിനുമുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കും. വിശ്രമിക്കാനുള്ള സമയമായി എന്ന സൂചന ശരീരത്തിന് ഈ കുളി നൽകും. ഇതിലൂടെ മികച്ച ഉറക്കം കിട്ടാൻ അത് സഹായിക്കും.
ചില ആളുകൾക്ക് രാത്രിയിൽ സോക്സ് ധരിച്ച് കിടക്കുന്നത് വേഗത്തിൽ ഉറങ്ങാൻ സഹായിച്ചേക്കും. പാദങ്ങൾ ചൂടാക്കി സൂക്ഷിക്കുന്നത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും തലച്ചോറിന് വിശ്രമം അനുവദിച്ച് ഉറക്കത്തിനായി തയാറെടുക്കേണ്ട സമയമായി എന്ന സൂചന നൽകാനും സഹായിക്കുമെന്നാണ് പറയുന്നത്.
രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ സിർക്കാഡിയൻ റിഥം പുനഃക്രമീകരിക്കാൻ സഹായിക്കും. ഇത് ശരീരത്തിന്റെ സ്വാഭാവികത ശക്തിപ്പെടുത്തുകയും രാത്രി ഉറക്കം എളുപ്പമാക്കുകയും ചെയ്യും.
ഉത്കണ്ഠയും സമ്മർദവും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നെങ്കിൽ, ഒരു കനമുള്ള, അതേസമയം മൃദുലമായ പുതപ്പ് ഉപയോഗിക്കുന്നത് ഉറക്കത്തിന് സഹായിക്കും.
ഇത് സെറോടോണിൻ, മെലറ്റോണിൻ അളവ് വർധിപ്പിക്കുകയും ശരീരത്തിന്റെ സമ്മർദ ഹോർമോണായ കോർട്ടിസോൾ കുറക്കാൻ സഹായിക്കുകയും ഉറക്കം എളുപ്പമാക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates