വീട്ടിലെ പാറ്റ ശല്യമാണോ നിങ്ങളുടെ പ്രശ്നം? ഈ വഴികൾ പരീക്ഷിച്ച് നോക്കൂ

സമകാലിക മലയാളം ഡെസ്ക്

വീട്ടമ്മമാരുടെ മുഖ്യശത്രുവാണ് പാറ്റകള്‍.

പ്രതീകാത്മക ചിത്രം | Pinterest

പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാര്‍ക്ക് തലവേദനയാണ്.

പ്രതീകാത്മക ചിത്രം | Pinterest

പാത്രങ്ങളിലും ഷെല്‍ഫുകളിലും എല്ലായിടത്തും ഈ പാറ്റകൾ ഉണ്ടാകും.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിൽ പാറ്റ ശല്യം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചെയ്യാം.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീടിനകത്ത് എടുത്തുവെയ്ക്കരുത്. ദിവസവും ഈ മാലിന്യങ്ങൾ കളയണം. അല്ലാത്തപക്ഷം പാറ്റകൾ വരാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | AI Generated

ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് പാറ്റകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

മസാല വിഭാഗത്തില്‍ പെടുന്ന ബെ ലീഫ് പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI Generated

നാരങ്ങ നീര് മുറിയുടെ ഓരോ കോർണറിലും സ്പ്രേ ചെയ്യുന്നത് പാറ്റ ശല്യം ഒഴിവാക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചതും അൽപം നാരങ്ങ നീരും ചേർത്ത വെള്ളം മുറിയുടെ കോർണറിൽ തളിക്കുന്നത് പാറ്റ ശല്യം അകറ്റാൻ നല്ലതാണ്. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് തളിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File