സമകാലിക മലയാളം ഡെസ്ക്
കംപ്യൂട്ടറിന്‍റെയും മൊബൈൽ ഫോണിന്‍റെയും അമിതമായ ഉപയോഗവും ഉറക്കമില്ലായ്മയും കാരണം സ്ത്രീകളേയും പുരുഷൻമാരേയും അലട്ടുന്ന പ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ്
പണം മുടക്കി സൗന്ദര്യ സംരക്ഷണം നടത്താൻ സാധിക്കാത്തവർക്ക് അടുക്കളയിൽ തന്നെ അതിനു പ്രതിവിധിയുണ്ട്.
വെള്ളരി
രണ്ടു കഷ്ണം വെള്ളരി വട്ടത്തിൽ മുറിച്ചെടുത്ത് ഫ്രിഡ്ജിനുള്ളിൽ വച്ച് തണുപ്പിച്ച ശേഷം കണ്ണിനു മുകളിൽ വയ്ക്കാം. വെള്ളരി കണ്ണിന് കുളിർമയേകുന്നതിനോടൊപ്പം കണ്ണിനടിയിലെ കറുപ്പകറ്റാനും സഹായിക്കും.
ഒരു ബൗളിൽ വെള്ളരി നീരെടുത്ത് അതിൽ ഒരു കഷ്ണം പഞ്ഞി മുക്കിയ ശേഷം ആ പഞ്ഞി കണ്ണിനു മുകളിൽ വച്ച് കുറച്ചു നേരം കണ്ണടച്ചു കിടക്കണം. പഞ്ഞി ഉണങ്ങിയ ശേഷം എടുത്തുമാറ്റാം. ഈ രീതിയും മികച്ച ഫലം തരും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ച് കണ്ണുകൾക്കു മുകളിൽ വച്ചോ, കണ്ണിനു താഴെ ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടിയോ കണ്ണിനടിയിലെ കറുത്തപാട് വേഗത്തിൽ മായ്ക്കാനാകും. തുടർച്ചയായി ഒരാഴ്ചയെങ്കിലും ഉപയോഗിച്ചാലേ മികച്ച ഫലം കിട്ടൂ.
പനിനീര്
രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപ് ഒരു പഞ്ഞിയിൽ പനിനീര് മുക്കി കണ്ണിനടിയിൽ കറുപ്പുള്ള ഭാഗത്ത് പുരട്ടിയ ശേഷം ഉറങ്ങാൻ കിടക്കാം. ദിവസങ്ങൾക്കുള്ളിൽ അദ്ഭുതപ്പെടുത്തുന്ന ഫലം ലഭിക്കും.
തക്കാളി നാരങ്ങ
തക്കാളിയും നാരങ്ങാനീരും തുല്യമായ അളവിലെടുത്ത് കണ്ണിനു താഴെ പുരട്ടിയ ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയണം. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇത് ആവർത്തിക്കാം.
പച്ചക്കറികളും പഴങ്ങളും നാരുകളടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുകയും ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates