ഈച്ചകളെക്കൊണ്ട് പൊറുതിമുട്ടിയോ? എന്നന്നേക്കുമായി തുരത്താന്‍ വഴികളുണ്ട്

സമകാലിക മലയാളം ഡെസ്ക്

കടിക്കുകയോ കുത്തിനോവിക്കുകയോ ഒന്നും ചെയ്യാറില്ലെങ്കിലും മനുഷ്യരില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ജീവിയാണ് ഈച്ച.

പ്രതീകാത്മക ചിത്രം | Pinterest

മാലിന്യവസ്തുക്കളിലുള്ള ബാക്ടീരിയയും മറ്റ് അണുക്കളും നമ്മിലേക്ക് എത്തുന്നത് ഈച്ചകളിലൂടെയാണ്.

പ്രതീകാത്മക ചിത്രം | Pinterest

നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ഈ അണുക്കള്‍ നമ്മുടെ ഉള്ളിലെത്തുകയും അതുവഴി മാരകമായ അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

ഈച്ചകളെ എന്നന്നേയ്ക്കുമായി തുരത്താന്‍ നമുക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാന്‍ കഴിയുന്ന ഏതാനും വിദ്യകൾ പറഞ്ഞ് തരാം.

പ്രതീകാത്മക ചിത്രം | AI generated

പുതിന, തുളസി, വാടാമല്ലി, ജമന്തി മുതലായ ചെടികളില്‍നിന്നുള്ള രൂക്ഷമായ ഗന്ധം ഈച്ചകളെ അകറ്റിനിര്‍ത്തും. അതിനാല്‍, ഇവ വെച്ചുപിടിപ്പിക്കുന്നത് ഈച്ചകളുടെ പ്രജനനം തടയും.

പ്രതീകാത്മക ചിത്രം | AI Generated

ഒരു പാത്രത്തില്‍ കുറച്ച് ആപ്പിള്‍ സൈഡര്‍ വിനാഗിരി ഒഴിച്ചശേഷം പാത്രം ഒരു പ്ലാസ്റ്റിക് റാപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞെടുക്കുക. ഇതില്‍ വളരെ ചെറിയ ദ്വാരങ്ങളും ഇടണം. ഇത് ഈച്ചകളെ കുടുക്കാനുള്ള മികച്ച ഒരു ട്രാപ്പാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഒരു ഗ്ലാസ് പാലില്‍ മൂന്ന് സ്പൂണ്‍ പഞ്ചസാരയും ഒരു സ്പൂണ്‍ കുരുമുളകും ചേര്‍ത്ത് തിളപ്പിച്ചശേഷം തണുപ്പിക്കുക. തുടര്‍ന്ന് ഈച്ചശല്യമുള്ള സ്ഥലത്ത് ഇത് വെയ്ക്കണം. ഇതിലൂടെ ഈച്ചകളെ ദൂരത്തുനിന്നുപോലും ആകര്‍ഷിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യാം.

പ്രതീകാത്മക ചിത്രം | AI Generated

രണ്ട് നാരങ്ങ പകുതിയായി മുറിച്ചശേഷം ഓരോ നാരങ്ങയുടേയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകിവെയ്ക്കണം. ഇത് ഈച്ചശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ കൊണ്ടുപോയി വെച്ചാല്‍ ഇതിന്റെ രൂക്ഷഗന്ധം മൂലം ഈച്ചകള്‍ അകന്നുനില്‍ക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഓറഞ്ച് തൊലികള്‍ ചെറുതാക്കി അല്പം വെള്ളം തളിച്ചശേഷം ഒരു തുണിയില്‍ പൊതിഞ്ഞ് ഈച്ചശല്യമുള്ള സ്ഥലങ്ങളില്‍ തൂക്കിയിടുക.

പ്രതീകാത്മക ചിത്രം | AI Generated

ഒരു കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഇഞ്ചി ചതച്ചുചേര്‍ത്ത് അതു നന്നായി ഇളക്കി സ്‌പ്രേ ബോട്ടിലിലാക്കി തളിക്കണം. അടുക്കളയിലും ഈച്ചശല്യമുള്ള വീട്ടിലെ മറ്റു ഭാഗങ്ങളിലും ഇത് തളിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

കുറച്ച് വെള്ളത്തില്‍ അല്പം ഉപ്പും മഞ്ഞളും കൂട്ടിക്കലര്‍ത്തി വീടിനുള്ളില്‍ തളിയ്ക്കുന്നതാണ് ഈച്ചകളെ അകറ്റാനുള്ള ഏറ്റവും സാധാരണമായ പോംവഴി.

പ്രതീകാത്മക ചിത്രം | Ai generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File