എലിയെ പേടിച്ച് ഇല്ലം ചുടേണ്ട, ഇക്കാര്യങ്ങൾ ചെയ്താൽ മതി

സമകാലിക മലയാളം ഡെസ്ക്

വീടുകളിൽ നിന്ന് എലിയെ തുരത്താൻ എന്താണ് വഴിയെന്ന് ചിന്തിക്കുന്നവരുണ്ട്.

Rat | Pinterest

ഒരെണ്ണം മതി വീടിനുള്ളിലെ മുഴുവൻ സമാധാനവും കളയാൻ. ഇത് പിന്നീട് പെറ്റുപെരുകുകയും ചെയ്യും.

Rat | Pinterest

വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള ചില വസ്തുക്കൾ കൊണ്ട് എലിയെ തുരത്താൻ ചില വഴികൾ ഉണ്ട്.

Rat | Pinterest

പെപ്പർമിന്റ് ഓയിലിൽ കുതിർത്ത കോട്ടൺ ബാളുകൾ എലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഗന്ധം എലികൾക്ക് ഇഷ്ടമില്ലാത്തവയാണ്. ഇത് ചതച്ച് എലി വരുന്ന ഇടങ്ങളിൽ ഇട്ടുകൊടുക്കാം.

Onion and garlic | Pinterest

യൂക്കാലിപ്റ്റസ് എണ്ണ വെള്ളത്തിൽ ചേർത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

അടുക്കളയിൽ ഭക്ഷണങ്ങൾ എപ്പോഴും അടച്ച് വയ്ക്കാൻ ശ്രദ്ധിക്കാം. ബാക്കിവന്ന ഭക്ഷണങ്ങളും മാലിന്യങ്ങളും അടുക്കളയിൽ സൂക്ഷിക്കാതെ കളയാം.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിലുള്ള ചെറിയ വിടവുകളും ദ്വാരങ്ങളും വഴിയാണ് എലികൾ അകത്തേക്ക് കടക്കുന്നത്. അതിനാൽ തന്നെ വീട്ടിലെ ചെറുതും വലുതുമായ വിടവുകൾ അടയ്ക്കണം. ഇത് എലി വരുന്നതിനെ ഒരുപരിധിവരെ തടയാൻ സഹായിക്കുന്നു.

Rat | Pinterest

ചുവന്ന മുളകിന്റെ ശക്തമായ മണം എലികളെ അകറ്റിനിർത്താൻ മാത്രമല്ല, ഉറുമ്പുകൾ, പാറ്റ, പ്രാണികൾ തുടങ്ങിയ കീടങ്ങളെ അകറ്റാനും സഹായിക്കുന്നു. നിങ്ങൾ എലികളെ കണ്ടെത്തുന്ന സ്ഥലങ്ങളിൽ നല്ല അളവിൽ ചുവന്ന മുളക് പൊട്ടിച്ച് വിതറുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Dry chilli | Pinterest