വീട്ടില്‍ ചിലന്തി ശല്യം കൂടുതലാണോ? ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ

സമകാലിക മലയാളം ഡെസ്ക്

ചിലന്തി ശല്യം മിക്ക വീടുകളിലെയും പ്രശ്നമാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും ചിലന്തികൾ വീണ്ടും വീണ്ടും വല കെട്ടുന്നു.

Spider | Pinterest

ചിലന്തിയെങ്ങാനും കടിച്ചാലോ അല്ലെങ്കിൽ ശരീരത്തിലൂടെ ഇഴഞ്ഞാലോ ചൊറിച്ചിലും അലർജ്ജിയുമൊക്കെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

വീടിനുള്ളില്‍ ചിലന്തിവലകെട്ടുന്നത് തടയാന്‍ ധാരാളം പൊടിക്കൈകളുണ്ട്. വളരെ ലളിതമായ ചില രീതികൾ ഇതാ.

Spider | Pinterest

വീട് പതിവായി വൃത്തിയാക്കുന്നത് ചിലന്തി ശല്യം ഒരു പരിധി വരെ തടയും. കൈകൊണ്ട് വൃത്തിയാക്കാൻ എത്താത്തയിടങ്ങളിൽ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതും ചിലന്തി ശല്യം കുറയ്ക്കും.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിലെ ചുമരുകളിലുള്ള വിള്ളലുകള്‍ അടയ്ക്കുക, ജനലുകള്‍ വൃത്തിയാക്കുക, വെതര്‍ സ്ട്രിപ്പിംഗ് സ്ഥാപിക്കുക എന്നിവ ചിലന്തികളുടെ പ്രവേശനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പുതിന, ടീ ട്രീ ഓയില്‍ തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചുളള സ്‌പ്രേകള്‍ ഭിത്തികളുടെ താഴെ ഭാഗങ്ങളിലും മൂലകളിലും വാതില്‍ ഫ്രെയിമുകളിലും സ്‌പ്രേ ചെയ്യുക. ഈ ശക്തമായ ഗന്ധം ചിലന്തികള്‍ വലകെട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രതിരോധമാര്‍ഗ്മായി ഉപയോഗിക്കാം.

Tea tree oil | Pinterest

വിനാഗിരിയും വെള്ളവും 50/50 അനുപാതത്തില്‍ കലര്‍ത്തിയ ലായനി ചിലന്തി വലകള്‍ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് അവയുടെ സഞ്ചാരപാതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വിനാഗിരിയിലെ അസറ്റിക് ആസിഡ് ചിലന്തികളെ പ്രതിരോധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിൽ വളര്‍ന്നുനില്‍ക്കുന്ന ചെടികള്‍ വെട്ടിയൊതുക്കുകയും അവയെ പുറം ഭിത്തികളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് ചിലന്തികള്‍ക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാനോ വലകെട്ടാനോ ഉള്ള സാധ്യത കുറയ്ക്കും.

Gardening | Pinterest

ലാവെന്‍ഡര്‍, യൂക്കാലിപ്റ്റസ്, റോസ്‌മേരി, എന്നീ സസ്യങ്ങൾക്ക് ചിലന്തികളെ ചെറുത്ത് നിർത്താൻ ശക്തമായ ഗന്ധമുണ്ട് .ഇവ ജനലുകള്‍, ബാല്‍ക്കണികള്‍, വാതില്‍പ്പടികള്‍ എന്നിവയ്ക്ക് സമീപം സ്ഥാപിക്കുക.

Rosemary | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File