2026ല്‍ സാമ്പത്തികമായി ഹാപ്പിയായി ജീവിക്കണോ? ഇതാ ചില വഴികള്‍

സമകാലിക മലയാളം ഡെസ്ക്

അടുത്തവര്‍ഷമെങ്കിലും കുറച്ച് പൈസ സേവിംങ്സ് ആയി വെച്ച് അടിച്ചുപൊളിച്ച് ജീവിക്കണമെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പണം കൈകാര്യം ചെയ്യുന്നതില്‍ വീണ്ടുവിചാരം ഉണ്ടായാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

താഴെ പറയുന്ന ചില പ്ലാനുകള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

പണം ചെലവഴിക്കുന്നതിന് മുന്‍പ് വരുമാനത്തിന്റെ ഒരു ഭാഗം സേവ് ചെയ്യാന്‍ തീരുമാനിക്കുക. വരുമാനത്തിന്റെ എത്ര ശതമാനം സേവ് ചെയ്യാന്‍ മാറ്റിവെയ്ക്കണമെന്നത് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് കണക്കുകൂട്ടുക.

പ്രതീകാത്മക ചിത്രം | Pinterest

എത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സേവ് ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഉറച്ച തീരുമാനം എടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഈ വര്‍ഷം കടം കുറയ്ക്കുകയോ, പൂര്‍ണ്ണമായും വീട്ടുകയോ ചെയ്യാന്‍ സ്വയം തീരുമാനിക്കുക

പ്രതീകാത്മക ചിത്രം | AI Generated

ശീലങ്ങള്‍ നിയന്ത്രിക്കാനും സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും ഇടയ്ക്കിടെ ചെലവില്ലാത്ത ദിവസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുക

പ്രതീകാത്മക ചിത്രം | Pinterest

അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫണ്ട് ക്രമേണ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. ആദ്യം സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുക.

പ്രതീകാത്മക ചിത്രം | Pinterest

പതിവായി നിക്ഷേപിക്കാന്‍ തീരുമാനിക്കുക, സമ്പത്ത് വര്‍ഷം മുഴുവനും സാവധാനത്തില്‍ സ്ഥിരതയോടെ ഉയരും.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ ചെലവും രേഖപ്പെടുത്തി, എവിടെയാണ് പണം നഷ്ടപ്പെടുന്നതെന്ന് കണ്ടെത്താനും ആവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമായി പണം നീക്കിവെച്ച് ചെലവ് ചുരുക്കാനും ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ മാസവും നേടിയെടുക്കേണ്ട ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറുക.

പ്രതീകാത്മക ചിത്രം | Pinterest

ഇടയ്ക്കിടെ പുരോഗതി വിശകലനം ചെയ്ത് ലക്ഷ്യത്തില്‍ നിന്ന് വഴിമാറുന്നുണ്ടോ എന്ന് വിലയിരുത്തുക. നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് തോന്നുകയാണെങ്കില്‍ സ്വയം പ്രചോദിപ്പിച്ച് കൂടുതല്‍ നേട്ടങ്ങള്‍ക്കായി മുന്നേറുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File