സമകാലിക മലയാളം ഡെസ്ക്
അലര്‍ജി വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നൊരു ആരോഗ്യപ്രശ്നമാണ്.
ഇത് ചികിത്സയിലൂടെ പൂര്‍ണമായി ഭേദപ്പെടുത്തുകയും സാധ്യമല്ല.
allergies
ജീവിതരീതികളില്‍ കൂടി നിയന്ത്രിച്ചുമുന്നോട്ട് പോകലാണ് പലപ്പോഴും അലര്‍ജിക്ക് പ്രതിവിധിയായി നമുക്ക് ചെയ്യാനാവുക.
അലർജിക്ക് എതിരെ എടുക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമെന്ന് നോക്കാം.
അലർജി ഉണ്ടാക്കുന്ന കാരണങ്ങൾ കണ്ടെത്തി അവയിൽ നിന്നും മാറി നിൽക്കുക.
വീട് വൃത്തിയായി സൂക്ഷിക്കുക. കിടക്കവിരി,തലയണയുറകൾ എന്നിവ വൃത്തിയാക്കുക.
വീട്ടിനുള്ളിൽ എപ്പോഴും വായു സഞ്ചാരം ഉറപ്പാക്കി ഈർപ്പം ഒഴിവാക്കുക.
പുകവലിയും മലിനീകരണവും ഒഴിവാക്കുക. പുകവലി, അടുക്കളപ്പുക,വാഹനപുക,വായുമലിനീകരണം എന്നിവ അലർജി വഷളാക്കുന്നവയാണ്.
ഭക്ഷണത്തിൽ അതീവ ശ്രദ്ധാലുക്കളാവുക. അലർജിയ്ക്ക് കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.
വളർത്തുമൃഗങ്ങളുമായി ശ്രദ്ധാപൂർവ്വം ഇടപെടുക.
ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക.
സാമൂഹിക മാധ്യമങ്ങളിലെ സ്വയം ചികിത്സാ പരിപാടികളെ അവഗണിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates