മഴക്കാലത്ത് ചെരുപ്പിൽ ദുർഗന്ധം വരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ ചെരുപ്പുകൾ നനയുന്നത് സ്വാഭാവികമാണ്.

Ways to prevent shoes from smelling bad during the rainy season

നനഞ്ഞ ചെരുപ്പുകൾ ശരിയായി ഉണങ്ങാതെ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ബാക്ടീരിയയും ഫംഗസും വളരുകയും ഇതുമൂലം ദുർ​ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.

Ways to prevent shoes from smelling bad during the rainy season

വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളിലൂടെ ഈ പ്രശ്നം നിയന്ത്രിക്കാം.

Ways to prevent shoes from smelling bad during the rainy season

മഴയിൽ നനഞ്ഞ ചെരുപ്പ് ചെളിയും വെള്ളവും തുടച്ചുനീക്കിയതിന് ശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ച് നന്നായി ഉണക്കുക.

Ways to prevent shoes from smelling bad during the rainy season

നനഞ്ഞ ചെരുപ്പിനുള്ളിൽ പഴയ ന്യൂസ്‌പേപ്പർ ചുരുട്ടി നിറച്ചുവയ്ക്കുക. ഇത് അധിക ഈർപ്പം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. കുറച്ച് മണിക്കൂറുകൾക്ക് ശേഷം പേപ്പർ മാറ്റി ഉപയോഗിക്കാം.

Ways to prevent shoes from smelling bad during the rainy season

രാത്രിയിൽ ചെരുപ്പിനുള്ളിൽ ഒരു ടീസ്പൂൺ ബേക്കിങ് സോഡ വിതറുക. രാവിലെ ഉപയോഗിക്കുന്നതിന് മുമ്പ് അത് നന്നായി തട്ടിക്കളയുക. ദുർഗന്ധം കുറയ്ക്കാൻ ഇത് സഹായിക്കും.

Baking soda | Pinterest

ദിവസവും വൃത്തിയുള്ളതും പൂർണമായും ഉണങ്ങിയതുമായ സോക്സ് ധരിക്കുക. ഒരേ സോക്സ് പല ദിവസവും ഉപയോഗിക്കുന്നത് ദുർഗന്ധം വർധിപ്പിക്കും. കോട്ടൺ സോക്സ് ഉപയോഗിക്കുന്നത് വിയർപ്പ് ആഗിരണം ചെയ്യാൻ സഹായിക്കും.

Ways to prevent shoes from smelling bad during the rainy season

ടീ ബാഗുകൾ നനഞ്ഞ ചെരുപ്പിനുള്ളിൽ ഏതാനും മണിക്കൂറുകൾ വച്ചാൽ ദുർഗന്ധം കുറയാൻ സഹായിക്കും.

Ways to prevent shoes from smelling bad during the rainy season

ചെളിയും പൊടിയും അടിഞ്ഞുകൂടുന്നത് ദുർഗന്ധത്തിന് കാരണമാകും. ചെരുപ്പിന്റെ മെറ്റീരിയലിന് അനുയോജ്യമായ രീതിയിൽ ഇടയ്ക്കിടെ കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യുക.

Ways to prevent shoes from smelling bad during the rainy season

കാലുകൾ സോപ്പുപയോഗിച്ച് കഴുകി നന്നായി തുടച്ചുണക്കുക. വിരലുകൾക്കിടയിലെ ഈർപ്പം പൂർണമായും നീക്കിയ ശേഷമേ സോക്സും ചെരുപ്പും ധരിക്കാവൂ.

Ways to prevent shoes from smelling bad during the rainy season

ചെരുപ്പ് പൂർണമായും ഉണങ്ങിയ ശേഷമേ അലമാരയിലോ ഷൂ റാക്കിലോ വയ്ക്കാവൂ. ഈർപ്പമുള്ള അന്തരീക്ഷം ഫംഗസിന്റെ വളർച്ചയ്ക്ക് അനുകൂലമാണ്.

Ways to prevent shoes from smelling bad during the rainy season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file