സമകാലിക മലയാളം ഡെസ്ക്
തിരക്കേറിയ ദിവസങ്ങളിൽ ഓട്ടപ്പാച്ചിൽ കുറയ്ക്കാൻ തേങ്ങ നേരത്തെ തന്നെ ചിരകി വയ്ക്കുന്നവർ ധാരാളമാണ്.
പക്ഷേ ഒന്ന് രണ്ട് ദിവസത്തിൽ കൂടുതൽ ഇത്തരത്തിൽ ചിരകിയ തേങ്ങ സൂക്ഷിക്കാനാകില്ല എന്നുള്ളത് വിഷമിപ്പിക്കുന്ന കാര്യമാണ്.
ഇനി ഈ വിഷമം വേണ്ട. ചിരകിയ തേങ്ങ മാസങ്ങളോളം സൂക്ഷിക്കാനുള്ള ചില വഴികൾ പറഞ്ഞ് തരാം. .
ചിരകി എടുത്ത തേങ്ങ എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ കേടാകാതിരിക്കും.
ചിരകിയെടുത്ത തേങ്ങ പരന്ന പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കാം. കട്ടിയായ ശേഷം അടർത്തിയെടുത്ത് സിപ് ലോക് കവറുകളിലോ മറ്റ് കണ്ടെയ്നറിലേയ്ക്കോ മാറ്റി ഫ്രീസറിൽ തന്നെ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ കേടുവരാതെ ഇരിക്കും.
പൊട്ടിച്ച തേങ്ങ ഉപയോഗിച്ചതിന് ശേഷം ബാക്കിയുണ്ടെങ്കിലും അല്പം ഉപ്പ് തേച്ച് ഫ്രിഡ്ജിൽ വയ്ക്കുന്നത് പെട്ടെന്നു കേടാകാതിരിക്കാൻ സഹായിക്കും.
തേങ്ങ പൊട്ടിച്ച ശേഷം ഒരുപാട് സമയം പുറത്തു വയ്ക്കരുത്. പുറത്തെ താപനിലയുമായി നേരിട്ട് ഇടപെടുമ്പോൾ പെട്ടെന്ന് അവ കേടാകും.
തേങ്ങ അരച്ചെടുത്ത് ഒരു പരന്ന പാത്രത്തിൽ വയ്ക്കാം. ഒരു പാൻചൂടാക്കി അതിനു മുകളിലേയ്ക്ക് ഈ പാത്രം വയ്ക്കാം. തേങ്ങ പൂണമായും ഉണങ്ങിയതിനു ശേഷം ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates