'മേലധികം അനങ്ങാതെ ആരോ​ഗ്യകരമായി തടി കുറയ്ക്കാം'

അഞ്ജു സി വിനോദ്‌

ശരീരഭാരം എല്ലാവർക്കും ഒരു പ്രശ്നമാണ്. തടി കൂടിയാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് അത് വഴിവയ്ക്കും. എന്നാൽ തിരക്കും മടിയും കാരണം ജിമ്മിലെ വർക്ക്ഔട്ടിനോ ഡയറ്റ് പിന്തുടരാനോ സമയം കിട്ടിയെന്ന് വരില്ല. അത്തരക്കാർക്ക് അധികം മെനക്കെടാതെ ആരോ​ഗ്യകരമായി തടി കുറയ്ക്കാൻ ചില പൊടിക്കൈകൾ ഇതാ..

ബ്രേക്ക്ഫാസ്റ്റ്

പട്ടിണി കിടന്ന് തടി കുറയ്ക്കുന്നവരുണ്ട്. എന്നാൽ അത് ആരോ​ഗ്യകരമല്ല. പോഷകസമൃദ്ധമായ ഭക്ഷണം ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുക എന്നതാണ് തടി കുറയ്ക്കാനുള്ള ആദ്യപടി. ഇടയ്ക്കിടെയുള്ള സ്നാക്കിങ്ങും ഇതിലൂടെ കുറയ്ക്കാം.

pexels

വെള്ളം കുടിക്കണം

നന്നായി വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. വെള്ളം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും കുറയ്ക്കുന്നു.

pexels

ദിവസവും ഭാരം നോക്കാം

ദിവസവും ഭാരം അളക്കുന്നത് ഭാരം കുറയ്ക്കാനുള്ള ആവേശം കൂട്ടും. ഇത് ദിവസം ചെയ്യുന്ന ആഹാര ക്രമീകരണങ്ങള്‍ക്കൊപ്പം ഭാരം അളക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആറുമാസം കൊണ്ട് ആറുകിലോ കുറഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി.

pexels

സൂര്യപ്രകാശം

രാവിലെ വെയിൽ കൊള്ളുന്നത് ദിവസം ഊർജ്ജശ്വലമാക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും പ്രചോദനമാകും. മാത്രമല്ല വിറ്റാമിൻ ഡി നമ്മുടെ ആരോ​ഗ്യത്തിന് അവശ്യമായ ഒരു പോഷണമാണ്. അമിതവണ്ണമുള്ളവരിൽ വിറ്റാമിൻ ഡിയുട അഭാവം വളരെ സാധാരണമാണെന്ന് വിദ​ഗ്ധർ പറയുന്നു.

| pexels

രാവിലെ 5 മിനിറ്റ്

രാവിലെ എഴുന്നേറ്റാൽ ഒരു അഞ്ച് മിനിറ്റ് സ്വസ്ഥമായി ഒന്ന് ഇരിക്കാം. ഇത് സ്വയം വിലയിരുത്താനും വ്യക്തമായി ദിവസത്തെ പ്ലാൻ ചെയ്യാനും സഹായിക്കും. മാത്രമല്ല, ഇത് മാനസികസമ്മർദം കുറയ്ക്കാനും ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

pexels

ഉറക്കം

ശരീരഭാരം കുറയ്ക്കുന്നതിൽ വ്യായാമത്തിലും ഭക്ഷണക്രമത്തിനുമുള്ളത്ര പങ്ക് ഉറക്കത്തിനുമുണ്ട്. ഉറക്കമില്ലായ്മ അമിതവണ്ണത്തിന് ഒരു പ്രധാന കാരണമാണ്.

pexels
samakalika malayalam