'എന്താ മോനേ'... മലയാള സിനിമയിൽ 'ലാൽതരം​ഗം'; വരാനിരിക്കുന്നത് വമ്പൻ പടങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തുടരും എന്ന സൂപ്പർഹിറ്റ് പടത്തിനു ശേഷം മോഹൻലാലിനെ പൊലീസ് വേഷത്തിൽ അവതരിപ്പിക്കുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരം ഷൂട്ടിങ് ആരംഭിച്ചു. ഒരിക്കൽകൂടി പൊലീസ് യൂണിഫോമിലെത്തുകയാണ് മോ​ഹൻലാൽ

Mohanlal Movies | Facebook

ഖലീഫ ആദ്യ ഭാ​ഗം, ബോളീവുഡ് ചിത്രം ​ഹൈവൻ, ജയിലർ രണ്ടാം ഭാ​ഗം, കത്തനാർ എന്നീ ചിത്രങ്ങളിൽ സൂപ്പർ കാമിയോ വേഷങ്ങളിലും മോഹൻലാൽ എത്തും

Mohanlal Movies | Facebook

ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ വിഷ്ണു മോഹൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മോഹൻ ലാലിന്റെ 367ാം ചിത്രം

Mohanlal Movies | Facebook

മോഹൻലാലിന്റെ കരിയറിലെ ​ഗംഭീര ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം. ആശിർവാദ് സിനിമാസുമായി ചേർന്ന് ബിനു ജോർജ് അലക്സാണ്ടർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും.

Mohanlal Movies | Facebook

പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹൻലാലാണ്. പതിറ്റാണ്ടുകളായി മലയാള സിനിമ ഹൃദയത്തോടു ചേർത്തുവെച്ച കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. തിയേറ്ററിൽ പ്രിയനും ലാലും വീണ്ടുമൊരു ആഘോഷമൊരുക്കാൻ പോകുന്നു.

Mohanlal and Priyadarshan | Facebook

​​ദിലീഷ് പോത്തന്റെ നെടുങ്കണ്ടം മിറാക്കിൾ. ​ഗോട്ട് മലകയറി എന്ന ടൈറ്റിൽ തമാശയായി പ്രയോ​ഗിക്കുന്നെങ്കിലും ഹൈറേഞ്ചിലെ ഹൈറേഞ്ച് പെർഫോമൻസിനായാണ് മലയാളികൾ കാത്തിരിക്കുന്നത്.

Mohanlal Movies | Facebook

ഹൃദയപൂർവ്വത്തിനു ശേഷം വീണ്ടും ആ ക്ലാസിക് കോംബോ ഒന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ഫ്രെയിമുകളിൽ വീണ്ടും മോഹൻലാലെത്തും.

Mohanlal Movies | Facebook

തുടക്കത്തിനു പിറകേ മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് ചിത്രവും ഒരുങ്ങുന്നു. അടുത്തവർഷമാണ് ചിത്രമെത്തുക.

Mohanlal Movies | Facebook

ജീത്തു ജോസഫുമായി അടുത്ത സിനിമ വരാനിരിക്കുന്നു എന്നാണ് മോഹൻലാൽ അറിയിച്ചിട്ടുള്ളത്. ദൃശ്യം നാലാം ഭാ​ഗമാണോ, പുറത്തിറങ്ങാനിരുന്ന റാം ആണോ മറ്റേതെങ്കിലും പ്രൊജക്ടാണോ എന്ന കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണം നൽകിയിട്ടില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Mohanlal Movies | Facebook