സമകാലിക മലയാളം ഡെസ്ക്
വീട്ടിൽ എലികളുടെ ശല്യം കൂടുന്നത് പലപ്പോഴും വലിയ തലവേദനയാകാറുണ്ട്.
ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുന്നതിൽ നിന്ന് തുടങ്ങി വീട്ടിലെ വയറുകളും വസ്തുക്കളും കടിച്ചുനശിപ്പിക്കുന്നതുവരെ എലികൾ പ്രശ്നങ്ങൾ സൃഷ്ടിക്കും.
എന്നാൽ ചില ലളിതമായ മുൻകരുതലുകളിലൂടെ എലിശല്യം കുറയ്ക്കാൻ കഴിയും.
വീട്ടിലെ എലിശല്യം ഒഴിവാക്കാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീട്ടിലെ സാധനങ്ങൾ അടുക്കും ചിട്ടയിലും സൂക്ഷിക്കുക.
ആവശ്യമില്ലാത്ത പെട്ടികളും കുപ്പികളുമൊക്കെ മാറ്റുക. നിങ്ങളുടെ ശ്രദ്ധ ചെന്നെത്താൻ സാധ്യത കുറവുളള സ്ഥലത്തായിരിക്കും പ്രധാനമായും എലി ഒളിച്ചിരിക്കുന്നത്.
പഴയ ഫർണീച്ചറുകൾ, പുസ്തകങ്ങൾ, മാലിന്യങ്ങൾ എന്നിവ വീട്ടിലും പരിസരത്തും കിടക്കാതെ നോക്കുക.
ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലത്ത് ഇടാതെ ഭദ്രമായി ബോക്സിലോ മറ്റോ അടച്ച് സൂക്ഷിക്കുക.
പഴയ പാത്രങ്ങളും, മാഗസിനുകളും, വലിച്ചുവാരിയിടാതെയിരിക്കുക.
ഉപയോഗശൂന്യമായ പഴയ ഗൃഹോപകരണങ്ങൾ വീട്ടിൽ കൂട്ടിയിടാതെ നീക്കം ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates