ദിവസവും ഒരു അല്ലി വെളുത്തുളളി കഴിച്ചാല്‍ എന്ത് സംഭവിക്കും

സമകാലിക മലയാളം ഡെസ്ക്

ശക്തമായ ആരോഗ്യ ഗുണങ്ങളുള്ള ഒരു സൂപ്പർ ഫുഡാണ് വെളുത്തുള്ളി.

Garlic | Pexels

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് മുതല്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുന്നതുവരെയുള്ള പല ഗുണങ്ങള്‍ വെളുത്തുളളി കഴിക്കുമ്പോൾ ലഭിക്കും.

Garlic | Pexels

ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

Garlic | Pexels

വെളുത്തുള്ളിക്ക് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും കഴിയും.

Garlic | Pexels

ശരീരത്തിൽ ഇസ്ട്രാജന്റെ അളവ് വര്‍ധിപ്പിക്കാനും അസ്ഥികളുടെ സാന്ദ്രതയും ശക്തിയും വര്‍ധിപ്പിക്കാനും സഹായകമാകുന്ന സംയുക്തങ്ങള്‍ വെളുത്തുളളിയില്‍ അടങ്ങിയിട്ടുണ്ട്.

Garlic | Pexels

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തലച്ചോറിലെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കുന്നു.

Garlic | Pexels

ഒരു അല്ലി പച്ച വെളുത്തുളളി കഴിച്ച് ദിവസം ആരംഭിക്കുന്നത് സ്വാഭാവികമായും പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കാരണം വെളുത്തുള്ളിയില്‍ നിന്നുളള പ്രതിരോധ തന്മാത്രയായ 'അലിസിന്‍' ശരീരത്തിലെ അണുബാധകളെ ചെറുക്കുകയും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Garlic | Pexels

വെളുത്തുള്ളി പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ , രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുകയും ഹൃദ്രോഗ സ്ധ്യത കുറയ്ക്കുകയും ചെയ്യും. ഇത് സ്‌ട്രോക്ക് വരുന്നത് തടയാനും സഹായിക്കും.

Garlic | Pexels

വെളുത്തുള്ളി ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുകയും പോഷകങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

Garlic | Pexels

ഒരു ചെറിയ അല്ലി വെളുത്തുള്ളി ദിവസവും കഴിക്കുന്നത് വയറ് വീര്‍ക്കുന്നതും അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

Garlic | Pexels

കരളിന്റെ പ്രവര്‍ത്തനത്തെ സഹായിക്കാനും രക്തം ശുദ്ധീകരിക്കാനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തളളാനും വെളുത്തുളളി സഹായിക്കുന്നു.

Garlic | Pexels

വെളുത്തുളളിയുടെ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ജലദോഷത്തിന്റെയും പനിയുടെയും തീവ്രത കുറയ്ക്കുന്നു.

Garlic | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File