സമകാലിക മലയാളം ഡെസ്ക്
മഴക്കാലം തുടങ്ങിയതോടെ ഭക്ഷണകാര്യങ്ങളിൽ പലർക്കും പല സംശയങ്ങളാണുള്ളത്
അതിലൊന്നാണ് 'മഴക്കാലത്ത് തൈര് കഴിക്കാമോ?' എന്നതാണ്.
തൈര് ശരീരത്തിന് തണുപ്പ് നൽകുന്ന വിഭവമാണെന്ന പൊതുധാരണയാണ് ഇതിന് കാരണം. എന്നാൽ ആയുർവേദ പ്രകാരം തൈര് വീര്യത്തിൽ ചൂടാണ്.
മഴക്കാലത്ത് തൈര് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷമൊന്നും ഉണ്ടാകില്ലെങ്കിലും, ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
രാത്രിയിൽ ഒരു കാരണവശാലും തൈര് നേരിട്ട് കഴിക്കരുത്. ഇത് കഫക്കെട്ട്, തൊണ്ടവേദന, ജലദോഷം എന്നിവ വർധിക്കാൻ കാരണമാകും.
എല്ലാ ദിവസവും തൈര് കഴിക്കുന്നതും നല്ലതല്ല.
ചൂടുള്ളതിനോട് ചേർത്തോ ചൂടാക്കിയോ തൈര് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ഉണ്ടാക്കും.
മൂക്കടപ്പ്, സൈനസ് പ്രശ്നങ്ങൾ, കഫക്കെട്ട് എന്നിവയുള്ളവർ തൈരിന്റെ അളവ് കുറയ്ക്കുകയോ ഡോക്ടറുടെ നിർദേശം തേടുകയോ ചെയ്യണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates