“ഹൃദയത്തിൽ സംഭവിക്കുന്നത്, സ്വാഭാവികമായി സംഭവിച്ചുകൊണ്ടേയിരിക്കും”:ടെഡ് ഹ്യൂസ്

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ചില വികാരങ്ങൾക്ക് യുക്തിപരമായ വിശദീകരണം ആവശ്യമില്ല, അത് സ്വാഭാവികമായി സംഭവിച്ചുകൊണ്ടേയിരിക്കും

Quote Of The Day | Pinterest

ഒരാളെ ഇഷ്ടപ്പെടുന്നത്, ഒരാളോട് അടുപ്പം തോന്നുന്നത്, ഒരാളെ മിസ് ചെയ്യുന്നത്, അല്ലെങ്കിൽ ഒരാളോട് സ്നേഹം തോന്നുന്നത് എല്ലാം നമ്മൾ തീരുമാനിച്ച് ഉണ്ടാക്കുന്നതല്ല. ചില വികാരങ്ങൾ സ്വാഭാവികമായി രൂപപ്പെടുന്നു.

Quote Of The Day | Pinterest

ഹൃദയം പലപ്പോഴും ലോജിക്കലല്ലാതെ തീരുമാനങ്ങളെടുക്കുമെന്ന് പറയാറുണ്ട്. പ്രായോഗികതയ്ക്കപ്പുറം വൈകാരികതയ്ക്കാണവിടെ സ്ഥാനം.

Quote Of The Day | Pinterest

സ്നേഹം, ദുഃഖം, സൗഹൃദം, വാത്സല്യം, നഷ്ടബോധം, കരുണ തുടങ്ങിയ എല്ലാ വികാരങ്ങളിലും അതു പ്രതിഫലിക്കും. ചിലപ്പോൾ ഒരാളെ കണുമ്പോൾ തന്നെ ഒരു പ്രത്യേക അടുപ്പം തോന്നും; മറ്റൊരാളോട് എന്തുകൊണ്ടോ അകലം തോന്നും.

Quote Of The Day | Pinterest

നമ്മു‌‌ടെ യുക്തി ചോ​ദിക്കുന്ന “ഇത് ശരിയായ തീരുമാനമാണോ?” എന്ന ചോദ്യം ഹൃദയം ചോദിക്കില്ല; അത് പലപ്പോഴും “എനിക്ക് എന്താണ് തോന്നുന്നത്?” എന്നതിനാണ് മുൻ​ഗണന നൽകുന്നത്.

Quote Of The Day | Pinterest

ഈ വാക്കുകളുടെ അർത്ഥം “ഹൃദയത്തിൽ തോന്നുന്നതെല്ലാം ചെയ്യണം” എന്നല്ല. വികാരങ്ങൾ സ്വാഭാവികമായി വരാം; പക്ഷേ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ യുക്തിയാണ്.

Quote Of The Day | Pinterest

പ്രമുഖ ഇംഗ്ലീഷ് കവിയും വിവർത്തകനും എഴുത്തുകാരനുമായിരുന്നു ടെഡ് ഹ്യൂസ് (1930–1998). പ്രകൃതി, മൃഗങ്ങൾ, മനുഷ്യന്റെ സഹജവാസനകൾ, സ്നേഹം, മരണം, മനുഷ്യന്റെ ഉള്ളിലെ ഇരുണ്ട വികാരങ്ങൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ ശക്തമായി പ്രത്യക്ഷപ്പെടുന്നു.

Quote Of The Day | Pinterest

1964-ൽ പ്രശസ്ത എഴുത്തുകാരി സിൽവിയ പ്ലാത്തിനെ വിവാഹം ചെയ്തു. പിന്നീട് ബ്രിട്ടന്റെ 'പോയറ്റ് ലോറിയറ്റ്' ( രാജകവി ) പദവിയും വഹിച്ചു.

Quote Of The Day | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File