അഞ്ജു സി വിനോദ്
നമ്മുടെ ശരീരത്തില്‍ അവശ്യം വേണ്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീന്‍. പേശികളുടെയും അസ്ഥികള്‍, ചര്‍മം, തരുണാസ്ഥി, രക്തം എന്നിവയുടെ നിര്‍മാണ വസ്തുവാണ് പ്രോട്ടീന്‍. ഇന്ന് ഹൈ പ്രോട്ടീന്‍ ഡയറ്റുകളും പ്രോട്ടീന്‍ സപ്ലിമെന്‍റുകളും എടുക്കുന്ന ധാരാളം ആളുകളുണ്ട്.
ശരീരത്തില്‍ പ്രോട്ടീന്‍ അളവു കൂടിയാൽ ആരോഗ്യത്തിന് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ ഡയറ്റില്‍ മൊത്ത കലോറി ഉപഭോഗത്തിന്റെ 10-35 ശതമാനം വരെ പ്രോട്ടീന്‍ ആയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ഹൈപ്രോട്ടീന്‍ ഡയറ്റുകളും സപ്ലിമെന്‍റുകളും ശരീരത്തില്‍ പ്രോട്ടീന്‍റെ അളവു കൂട്ടുകയും അന്നജത്തിന്‍റെ അളവും കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.
ശരീരത്തിലെ അമിത പ്രോട്ടീന്‍ അളവു ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. മാത്രമല്ല, പലവിധ ദഹനപ്രശ്നങ്ങള്‍ക്കും അമിത പ്രോട്ടീന്‍ വിനയാകും.
പ്രോട്ടീന്‍ അളവു വര്‍ധിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കാനും കാരണമാകും. കാത്സ്യത്തിന്‍റെ അളവു കുറയ്ക്കാനും ശരീരത്തില്‍ പ്രോട്ടീന്‍ വര്‍ധിക്കുന്നത് കാരണമാക്കുന്നു.
പ്രോട്ടീന്‍ അമിതമായലുള്ള ലക്ഷണങ്ങള്‍
അമിതമായ ദാഹം
അടിക്കടിയുടെ മൂത്രശങ്ക
ദഹനപ്രശ്‌നങ്ങള്‍
വായ്‌നാറ്റം- എന്നിവയാണ് ചില പ്രധാന ലക്ഷണങ്ങള്‍.