സമകാലിക മലയാളം ഡെസ്ക്
ഹൈന്ദവാചാര പ്രകാരം കാലങ്ങളായി കേട്ട് ശീലിച്ച ഒന്നാണ് ബ്രാഹ്മ മുഹൂർത്തം എന്ന പദം.
പക്ഷെ പല ആളുകൾക്കും ബ്രാഹ്മമുഹൂർത്തം എന്താണ്, എപ്പോഴാണ് എന്ന് കൃത്യമായി അറിയില്ല.
സൂര്യന്‍ ഉദിയ്ക്കുന്നതിന് 1 മണിക്കൂര്‍ 36 മിനിറ്റ് മുമ്പ് ആരംഭിക്കുന്ന സമയമാണ് ബ്രാഹ്മ മുഹൂർത്തം.ഈ സമയത്തെ ''സരസ്വതി യാമം'' എന്നും വിളിക്കാറുണ്ട്.
പുരാതന ആചാര്യന്മാര്‍ പഠനത്തിനും വേദ പഠനത്തിനായി ഈ സമയത്തെ ഏറ്റവും ഉത്തമമായി കണക്കാക്കിയിരുന്നു.
മനസ്സിന്റെ ഏകാഗ്രത കൂടുതലാകുകയും ഓര്‍മ്മശക്തി മെച്ചപ്പെടുകയും ചെയ്യുന്ന സമയമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്കും ആത്മീയ അഭ്യാസം നടത്തുന്നവര്‍ക്കും ഈ സമയം ഏറെ പ്രയോജനകരമാണ്.
അതുപോലെ ആയുര്‍വേദ പ്രകാരം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുന്നത് ആരോഗ്യത്തിന് ഗുണകരമായാണ് കണക്കാക്കുന്നത്.
ഈ സമയത്തെ ശുദ്ധമായ വായുവും മാനസിക ശാന്തതയും ശരീരത്തിന് പുതുമയും ഉന്മേഷവും നല്‍കുന്നതിലാണ് ബ്രാഹ്മ മുഹൂർത്തം ആരോഗ്യത്തിന് ഗുണകരമെന്ന് പറയുന്നത്.
ധ്യാനം, പ്രാര്‍ത്ഥന, യോഗ, ജപം, ശാസ്ത്രപഠനം തുടങ്ങിയ കാര്യങ്ങള്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഫലം ലഭിക്കുന്നതായും പറയപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates