ബ്രെയിൻ ഫോഗ് ഉണ്ടോ? ഉടൻ ചികിത്സിക്കണം

സമകാലിക മലയാളം ഡെസ്ക്

പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ തലച്ചോറിന് മൊത്തത്തില്‍ ഒരു മൂടലും മന്ദതയും ഒക്കെ തോന്നിപ്പിക്കുന്ന അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ ഓര്‍മപിശക് എന്ന തരത്തിലാണ് ബ്രെയിന്‍ ഫോഗ് പലപ്പോഴും വികസിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

കാര്യങ്ങള്‍, വസ്തുക്കള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ശരിയായ വാക്ക് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് തുടക്കം.പിന്നീട് പുതിയ കാര്യങ്ങൾ തലച്ചോറിൽ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടും.

പ്രതീകാത്മക ചിത്രം | Pinterest

എന്തെങ്കിലും ചിന്തിക്കാനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള മനുഷ്യന്റെ കഴിവ് ബ്രെയിന്‍ ഫോഗിന്റെ സമയത്ത് താത്ക്കാലികമായി തടസ്സപ്പെടും.

പ്രതീകാത്മക ചിത്രം | Pinterest

ഓര്‍മക്കുറവ്, ആലോചിക്കുന്ന കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയില്ലായ്മ, ആശയക്കുഴപ്പം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകും.

പ്രതീകാത്മക ചിത്രം | Pinterest

ദൈനം ദിന കാര്യങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ മനസ്സിനേയും ബുദ്ധിയേയും ബ്രെയിന്‍ ഫോഗ് ആഘാതമുണ്ടാക്കും

പ്രതീകാത്മക ചിത്രം | Pinterest

ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന ഒരു മെഡിക്കൽ അവസ്ഥയാണിത്.

പ്രതീകാത്മക ചിത്രം | Pinterest

ബ്രെയിൻ ഫോഗ് ഉണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ചികിത്സ തേടണം.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം കൊണ്ട് മാത്രമേ എന്ത് കാരണം കൊണ്ടാണ് നിങ്ങൾക്ക് ബ്രെയിൻ ഫോഗ് ഉണ്ടായതെന്ന് കണ്ടെത്താനാകൂ.

പ്രതീകാത്മക ചിത്രം | Pinterest

വ്യക്തമായ കാരണങ്ങൾ കണ്ടെത്തി കൃത്യമായ ഡയറ്റും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ മാത്രമേ ബ്രെയിൻ ഫോഗ് നിയന്ത്രിക്കാനാകു .

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File