ഓർമക്കുറവ് പ്രായം കൂടുന്നതിന്‍റെ മാത്രം ലക്ഷണമല്ല, എന്താണ് ഡിജിറ്റൽ ഡിമെൻഷ്യ?

സമകാലിക മലയാളം ഡെസ്ക്

സ്മാർട്ട് ഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോ​ഗം മൂലുണ്ടാക്കുന്ന ചെറിയ ഓർമക്കുറവ്, വൈജ്ഞാനിക തകർച്ച എന്നിവയെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്.

ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യയുടെ ഉപയോ​ഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ സിമെൻഷ്യയെ കുറിച്ചും അവ മാനസികാരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നുമുള്ള അവബോധം ഉണ്ടാകേണ്ടത് പ്രധാനമാണ്.

2022-ൽ ഡിമെൻഷ്യ അപകടസാധ്യതയും ഉദാസീനമായ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിന് നടത്തിയ പഠനത്തിൽ ടെലിവിഷൻ, സ്മാർട്ട്ഫോൺ തുടങ്ങിയവയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

ദിവസത്തിൽ നാല് മണിക്കൂറിലധികം സ്‌ക്രീൻ ഉപയോഗിക്കുന്ന വ്യക്തികൾക്ക് എല്ലാ കാരണങ്ങളാലും വാസ്കുലർ ഡിമെൻഷ്യ, അൽഷിമേഴ്‌സ് രോഗം, ഡിമെൻഷ്യ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനം എടുത്തുകാണിക്കുന്നു.

ഓരോ ദിവസവും ഉയർന്ന അളവിലുള്ള സ്‌ക്രീൻ സമയം പ്രത്യേക മസ്തിഷ്ക മേഖലകളിലെ ശരീരഘടനയില്‍ വ്യത്യാസം വരുന്നു

ഹ്രസ്വകാല ഓർമക്കുറവ്, വാക്കുകൾ ഓർമിക്കുന്നതിലെ ബുദ്ധിമുട്ട്, മൾട്ടിടാസ്കിങ് ബുദ്ധിമുട്ട് എന്നിവയാണ് ഡിജിറ്റൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ

ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്ക്രീനുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്ക ചക്രത്തെ ബാധിക്കും. ഇത് വൈജ്ഞാനിക പ്രവർത്തനത്തെയും ഓര്‍മകള്‍ ഏകീകരിക്കുന്നതിലും സ്വാധീനം ചെലുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates