എന്താണ് ഫോഫോ? ഇത് എങ്ങനെ മറികടക്കാം

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഫോമോയ്ക്ക് FOMO (Fear Of Missing Out) ശേഷം ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊരു വാക്കാണ് ഫോഫോ FOFO (FEAR OF FINDING OUT).

പ്രതീകാത്മക ചിത്രം | Pinterest

സുപ്രധാന കാര്യങ്ങൾ അറിയാൻ കാണിക്കുന്ന വിമുഖതയാണ് ഫോഫോ. അതായത് മോശം കാര്യങ്ങൾ സംഭവിക്കുമോയെന്ന ഭയമാണ് ഫോഫോയ്ക്ക് പിന്നിൽ.

പ്രതീകാത്മക ചിത്രം | Pinterest

ഫോണിലെ മിസ്സ്ഡ് കോൾ കാണുമ്പോൾ തിരിച്ചു വിളിക്കാനുള്ള പേടി, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ കാരണമറിയാനുള്ള പേടി എന്നിവയൊക്കെ ഇതിൽ പെടുന്നു .

പ്രതീകാത്മക ചിത്രം | AI Generated

മുൻകാലങ്ങളിലുണ്ടായ മോശം അനുഭവങ്ങളും ആരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ആവാം ഫോഫയ്ക്ക് പിന്നിലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്

പ്രതീകാത്മക ചിത്രം | Pinterest

ഫോഫോയെ എങ്ങനെ മറികടക്കാം;-

പ്രതീകാത്മക ചിത്രം | Pinterest

ഫോഫോയെ മറികടക്കാൻ സ്വയം ശ്രമിക്കണം എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതായത് സ്വയം ഭയത്തെ നേരിടാൻ തയ്യാറാകണം.

പ്രതീകാത്മക ചിത്രം | Pexels

ഫോഫോ മറികടക്കാൻ നമ്മൾ ചെയ്യേണ്ട ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു തുടങ്ങുക.

പ്രതീകാത്മക ചിത്രം | AI Generated

ആരോ​ഗ്യവുമായി ബന്ധപ്പെട്ടിട്ടുള്ള ചെറിയ പരിശോധനകൾ ആദ്യം ബുക്ക് ചെയ്യുക.

പ്രതീകാത്മക ചിത്രം | Pexels

പരിശോധന സമയത്തെ പേടി കുറയ്ക്കാനും മാനസിക പിന്തുണ നൽകാനും വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൂടെ കൂട്ടുക.

പ്രതീകാത്മക ചിത്രം | Pexels

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ള കൗൺസിലിംഗ് രീതികൾ ഭയം കുറയ്ക്കാൻ സഹായിക്കും. ഇവയെ ആശ്രയിക്കാം.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File