കുരങ്ങുപനി; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ വീണ്ടും കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

Monkeypox

കുരങ്ങുപനിയെ ഒരു സാധാരണ പനിയായി കണ്ട് അവഗണിക്കുന്നത് വലിയ അപകടങ്ങൾ വരുത്തിവെച്ചേക്കാം.

Monkeypox

ആളുകൾക്കിടയിൽ കുരങ്ങുപനിയെക്കുറിച്ച് വലിയ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഉണ്ടാകാം.

Monkeypox

കുരങ്ങുപ്പനി എന്താണെന്നും, അതിന്റെ ലക്ഷണങ്ങൾ എങ്ങനെയെല്ലാം ശരീരത്തിൽ പ്രകടമാകുമെന്നും, രോഗം പകരുന്ന വഴികൾ ഏതൊക്കെയാണെന്നും നോക്കാം.

Monkeypox

ഭൂമിയിൽ നിന്നും തുടച്ചു നീക്കി എന്ന് പറയപ്പെടുന്ന വസൂരിയുടെ ഒരു വകഭേദമാണ് എംപോക്സ്‌.

Monkeypox

വൈറസ് ബാധിതരായ മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗബാധ പകരുന്നത്.

Monkeypox

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ധികളിലെ വീക്കം എന്നിവയാണ് കുരങ്ങു പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ.

Monkeypox

പിന്നീട് ചിക്കൻ പോക്‌സിനുണ്ടാകുന്ന പോലെ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും.

Monkeypox

വൈറസ് മൂലം ഉണ്ടാകുന്ന കുരങ്ങു പനി ബാധിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ രോഗി സുഖം പ്രാപിക്കും.

Monkeypox

എങ്കിലും അപൂർവമായി മരണങ്ങളും സംഭവിക്കാറുണ്ട്.

Monkeypox

പ്രതിരോധിക്കാം

കുരങ്ങുപനി ലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുക.

Monkeypox

രോഗബാധിതരായ വ്യക്തികൾ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്.

Monkeypox

ഇത്തരം വസ്തുക്കൾ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പ്രത്യേകം കഴുകി വൃത്തിയാക്കുക.

Monkeypox

രോഗികളെയോ അവർ ഉപയോഗിച്ച വസ്തുക്കളെയോ സ്പർശിച്ചാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ നന്നായി കഴുകുക.

Washing Hands | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam