നെഫ്റ്റ് എന്ത്? ആര്‍ടിജിഎസും ഐഎംപിഎസും തമ്മിലുള്ള വ്യത്യാസമെന്ത്?

സമകാലിക മലയാളം ഡെസ്ക്

മറ്റു മേഖലകളില്‍ എന്ന പോലെ ബാങ്കിങ് രംഗത്തും ചുരുക്കെഴുത്തുകള്‍ ഉണ്ട്. അവ ഏതെല്ലാമെന്നും അവയുടെ പ്രാധാന്യമെന്തെന്നും അറിയാം.

നെഫ്റ്റ് (neft)- നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ എന്നതിന്റെ ചുരുക്കപ്പേരാണ് നെഫ്റ്റ്.

ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ പണം കൈമാറ്റം സാധ്യമാക്കുന്ന ഇന്ത്യയിലെ മൂന്ന് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളാണ് നെഫ്റ്റും ആര്‍ടിജിഎസും ഐഎംപിഎസും. കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് നെഫ്റ്റ് ഏറ്റവും അനുയോജ്യമാണ്. കൂടാതെ ബാച്ചുകളായാണ് ഇതിന്റെ പ്രവര്‍ത്തനം.

ആര്‍ടിജിഎസ്- റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ടിജിഎസ്. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക് ആര്‍ടിജിഎസ് പ്രധാനമായി ഉപയോഗിക്കുന്നത്. ഇടപാടുകള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുന്നു.

ഐഎംപിഎസ്: ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎംപിഎസ്. ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ ഉടനടിയുള്ള പണ കൈമാറ്റം അനുവദിക്കുന്ന ഇന്ത്യയിലെ ഒരു തത്സമയ ഇന്റര്‍ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സേവനമാണിത്.

ഐഎഫ്എസ് സി: ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎഫ്എസ് സി.

അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന 11 അക്ക സംഖ്യയാണ് ഐഎഫ്എസ്സി കോഡ്. നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് ഇടപാടുകള്‍ക്കായി ഓണ്‍ലൈനായി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നു.

ഐഎഫ്എസ് സി കോഡ് ബാങ്ക് നല്‍കുന്ന ചെക്ക്ബുക്കില്‍ കാണാം. അക്കൗണ്ട് ഉടമയുടെ പാസ്ബുക്കിന്റെ മുന്‍ പേജിലും ഇത് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates