പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

സമകാലിക മലയാളം ഡെസ്ക്

പഴങ്ങൾ കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? അങ്ങനെയൊരു സമയം ഉണ്ടോ?

പ്രതീകാത്മക ചിത്രം | Pinterest

പഴങ്ങൾ കഴിക്കുന്നതിന് ഒരു നിശ്ചിത സമയം ഉണ്ടോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എങ്കിലും പോഷകങ്ങൾ പൂർണ്ണമായും ശരീരത്തിന് ലഭിക്കാനും ദഹനം സുഗമമാക്കാനും ചില സമയങ്ങളും രീതികളും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വെറും വയറ്റിൽ

രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണത്തിന് ഇടയിലുള്ള സമയം

പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലോ (ഏകദേശം 11 മണിക്ക്), ഉച്ചഭക്ഷണത്തിന് ശേഷമോ (വൈകുന്നേരം 4 മണിക്ക്) പഴങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തോടൊപ്പം ഒഴിവാക്കുക

ഉച്ചഭക്ഷണത്തോടൊപ്പമോ അതിന് തൊട്ടുപിന്നാലെയോ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനം സാവധാനത്തിലാക്കാനും വയറിൽ ഗ്യാസ് നിറയാനും കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | AI Generated

രാത്രികാലങ്ങളിൽ

രാത്രി വൈകി, പ്രത്യേകിച്ച് ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് മധുരമുള്ള പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇതിലെ സ്വാഭാവിക പഞ്ചസാര ഊർജ്ജം നൽകുന്നതിനാൽ ഉറക്കത്തിന് തടസ്സം സൃഷ്ടിച്ചേക്കാം

പ്രതീകാത്മക ചിത്രം | AI Generated

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ചിലരിൽ അസിഡിറ്റി ഉണ്ടാക്കിയേക്കാം. അങ്ങനെയുള്ളവർ ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ് നല്ലത്.

Citrus Fruits | Pinterest

പ്രമേഹരോഗികൾ ശ്രദ്ധിക്കാൻ

പ്രമേഹമുള്ളവർ മധുരം കൂടിയ പഴങ്ങൾ അമിതമായി കഴിക്കാതെ, ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Diabetic patient | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File