ട്രാഫിക് സിഗ്നലിൽ പച്ച നിറം മാറി മഞ്ഞനിറം വന്നാൽ എന്ത് ചെയ്യണം

സമകാലിക മലയാളം ഡെസ്ക്

അപകടങ്ങൾ കുറയ്ക്കുന്നതിനും ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് റോഡിൽ സി​ഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്.

Traffic Light | Pexels

മിക്ക ആളുകൾക്കും ഈ സി​ഗ്നലുകൾ എന്തിനൊക്കെയാണ് എന്ന ധാരണപോലും ഉണ്ടാകില്ല.

Traffic Light | Pexels

ഭൂരിഭാ​ഗം ആളുകൾക്കും അറിയുന്നത് പച്ച, ചുവപ്പ് ​സി​ഗ്നലുകളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും മാത്രമാണ്.

Traffic Light | Pexels

എന്നാൽ മഞ്ഞ ലൈറ്റിന്റെ പ്രാധാന്യം അറിയാത്തവർ നിരവധിപ്പേരുണ്ട്.

Traffic Light | Pexels

എന്തിനാണ് മഞ്ഞ നിറമെന്നും മഞ്ഞ നിറം വന്നാൽ എന്താണ് ചെയ്യേണ്ടതെന്നും നോക്കാം.

Traffic Light | Pexels

സിഗ്നലിൽ പച്ച നിറം മഞ്ഞ (ആംബർ) നിറമായി മാറുമ്പോൾ, അത് വാഹനയാത്രികർക്കുള്ള ഒരു മുന്നറിയിപ്പാണ്.

Traffic Light | Pexels

മഞ്ഞ സിഗ്നൽ എന്നത് “ശ്രദ്ധിക്കുക, നിർത്താൻ തയ്യാറാകുക” എന്ന അർത്ഥത്തിലാണ്. അതിനാൽ നിയമപ്രകാരം, ഡ്രൈവർക്ക് സുരക്ഷിതമായി നിർത്താൻ കഴിയുമെങ്കിൽ ഉടൻ വാഹനം നിർത്തണം.

Traffic Light | Pexels

മഞ്ഞ സിഗ്നൽ ഉടൻ ചുവപ്പിലേക്കു മാറുമെന്നും ഇനി മുന്നോട്ടു പോകുന്നത് അപകടകരമാണെന്നുമുള്ള സൂചനയാണ്.

Traffic Light | Pexels

മഞ്ഞലൈറ്റ് തെളിയുമ്പോൾ വേഗം കൂട്ടി കടക്കാൻ ശ്രമിക്കരുത്. കേരളത്തിലെ മോട്ടോർ വാഹന നിയമപ്രകാരം മഞ്ഞ ലൈറ്റ് തെളിയുമ്പോൾ വേഗം കൂട്ടി സിഗ്നൽ കടക്കുന്നത് നിയമലംഘനമാണ്.

Traffic Light | Pexels

മഞ്ഞ ലൈറ്റ് തെളിയുമ്പോൾ വണ്ടിയെടുത്താൽ അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു. കാരണം സിഗ്നലിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ കാൽനടയാത്രക്കാരും മറ്റ് വാഹനങ്ങളും അനുമാനിക്കാതെ റോഡിൽ കടന്നുവരാൻ സാധ്യതയുണ്ട്.

Traffic Light | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File