സമകാലിക മലയാളം ഡെസ്ക്
റോഡപകടം കുറയ്ക്കുന്ന വി-ടു-വി എന്താണ്? ഉയരുമോ വാഹനവില?
റോഡ് അപകടങ്ങൾ കുറയ്ക്കാൻ വാഹനങ്ങൾ തമ്മിൽ ആശയവിനിമയത്തിനുള്ള ‘വി-ടു-വി’ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
2028 ഒക്ടോബർ 1 മുതൽ നിർമിക്കുന്ന വാഹനങ്ങളിലാണ് വി-ടു-വി നിർബന്ധം
വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് വി-ടു-വി അഥവാ വെഹിക്കിൾ ടു വെഹിക്കിൾ.
കുറഞ്ഞ ദൂരപരിധിയുള്ള റേഡിയോ ഫ്രീക്വൻസികൾ ഉപയോഗിച്ച് വാഹനങ്ങൾ പരസ്പരം വിവരങ്ങൾ കൈമാറുന്നതാണ് വി-ടു-വി
പെട്ടന്ന് ബ്രേക്ക് ചെയ്യുന്ന വാഹനങ്ങൾ, റോഡിൽ കേടായി കിടക്കുന്ന വാഹനങ്ങൾ എന്നിവയെക്കുറിച്ച് ഡ്രൈവർമാരെ അലേർട്ട് ചെയ്യും
ജംക്‌ഷനുകളിലും വളവുകളിലും കൂട്ടിയിടി മുന്നറിയിപ്പ് നൽകാനും പുതിയ സിസ്റ്റത്തിനു സാധിക്കും
ഇതോടെ വാഹനങ്ങളുടെ വേഗം, സ്ഥാനം, ബ്രേക്കിങ് രീതി എന്നിവയടക്കമുള്ള വിവരങ്ങൾ തത്സമയം പങ്കുവെക്കാൻ സാധിക്കും
രാജ്യത്തെ 80 ശതമാനം റോഡപകടങ്ങളും ഇതുവഴി ഒഴിവാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി അറിയിച്ചു
മൊബൈൽ ടവറുകളുടെ സഹായം വി-ടു-വിന് ആവശ്യമില്ല. ടെലികമ്യൂണിക്കേഷൻ വകുപ്പ് ഇതിനായി സൗജന്യ സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്
ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ചരക്കുവാഹനങ്ങൾ എന്നിവയിൽ വിടുവി നിർബന്ധമാകും
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ വില ഉയരാൻ സാധ്യതയുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates